എഴുത്തുകാരൻ ടി പി വിനോദിന്റെ വിവർത്തനത്തെ തന്റേതാക്കി മാറ്റാൻ ശ്രമിച്ച് പരാജയപെട്ടതിനു ശേഷവും അദ്ദേഹത്തെ അപമാനിക്കുന്നത് തുടർന്ന് വി കെ ശ്രീരാമൻ. ഇത്തവണ എഴുത്തുകാരനെ പട്ടിയോടുപമിച്ചാണ് ശ്രീരാമൻ രംഗത്ത് വന്നിരിക്കുന്നത്. എഴുത്തുകാരന്റെ വാദത്തെയും അദ്ദേഹത്തിന്റെ കൂടെ നിൽക്കുന്നവരെയും പട്ടിയോടും അതിന്റെ ആരാധകരോടും ഉപമിച്ചാണ് ശ്രീരാമൻ രംഗത്ത് വന്നിട്ടുള്ളത്. ഈ പോസ്റ്റിനെതിരെ ശക്തമായ വിയോജിപ്പോടെ എഴുത്തുകാരനും രംഗത്ത് വന്നു.
ഒരു പട്ടി വി കെ ശ്രീരാമനോട് താങ്കൾ ഒരു കള്ളനാണ് എന്ന് പറയുന്ന പോസ്റ്റാണ് വി കെ ശ്രീരാമൻ ഇട്ടത്. ഇതിൽ താൻ ചെയ്ത തെറ്റ് തുറന്നു സമ്മതിക്കാതെ, ഒന്നോ രണ്ടോ വരികൾ വെട്ടിക്കളയുകയും, ടി പി വിനോദിന്റെ പേര് മായ്ക്കുകയും ചെയ്തത് അത്ര വലിയ പാതകം ഒന്നുമല്ല എന്ന് സ്ഥാപിക്കാനാണ് വി കെ ശ്രീരാമൻ ശ്രമിക്കുന്നത്
എന്നാൽ ഇതിനെതിരെ ശക്തമായ ഭാഷയിലാണ് ടി പി വിനോദ് പ്രതികരിച്ചിരിക്കുന്നത്.
ഇന്നലെ എന്നെ വിളിച്ച് ക്ഷമാപണ സ്വരത്തിൽ സംസാരിച്ച ഒരു മനുഷ്യനെ എനിക്ക് അദ്ദേഹം ഇന്നിട്ട പോസ്റ്റിൽ കാണാനായില്ലെന്നും. ഒരു ന്യായമായ വിശദീകരണത്തിനു പകരം എന്നെയും എന്നെ സപ്പോർട്ട് ചെയ്തവരെയും അപമാനിക്കാൻ ശ്രമിക്കുന്ന ഒരാളെയും ആണ് കാണാൻ സാധിച്ചതെന്നും ടി പി വിനോദ് പറഞ്ഞു
എന്റെ പേര് ചേർക്കാൻ വിട്ടുപോയത് ഒരു തെറ്റാണു എന്ന് നിസാരമായി അതെ പ്ലാറ്റ് ഫോമിൽ പറഞ്ഞാൽ തീരാവുന്ന ഒരു പ്രശ്നത്തെ തന്റെ “കൾച്ചറൽ കാപിറ്റൽ” കൊണ്ട് ഒരു ചെറിയ മനുഷ്യനെ ഒതുക്കാം എന്ന രീതിയിലേക്ക് മാറ്റുന്ന ഒരു മനുഷ്യനെയാണ് തനിക്ക് കാണാൻ സാധിച്ചതെന്നും. അദ്ദേഹത്തിന്റെ ഇന്റഗ്രിറ്റിയെപ്പറ്റിയും അക്കൗണ്ടബിലിറ്റിയെപ്പറ്റിയുമുള്ള സംശയങ്ങൾ എല്ലാം ഇന്നത്തെ പോസ്റ്റോടുകൂടി തീർന്നുകിട്ടി എന്ന സന്തോഷമുണ്ട് എന്നും വിനോദ് തന്റെ പോസ്റ്റിൽ കൂടി വ്യക്തമാക്കി.
കൂടാതെ ചെറിയ മനുഷ്യർക്കും ആത്മാഭിമാനം, അന്തസ്സ് എന്നിവയൊക്കെ ഉണ്ടെന്നും അതിനെ നിങ്ങളുടെ പ്രശസ്തിയുടെയും പ്രാമാണിത്തത്തിന്റെയും ബലത്തിൽ ഇല്ലായ്മചെയ്യാൻ സാധിക്കില്ലെന്നും ഏതെങ്കിലും കാലത്ത് മനസ്സിലാക്കാൻ ശ്രീരാമനും ഫാൻസിനും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു എന്ന് പറഞ്ഞാണ് പോസ്റ്റ് ടി പി വിനോദ് അവസാനിപ്പിക്കുന്നത്
ഈ പോസ്റ്റിനും വലിയ പിന്തുണയാണ് സമൂഹമദ്ധ്യമത്തിൽ നിന്നും ലഭിക്കുന്നത്.
“അദേഹത്തിന്റെ post എല്ലാവരെയും. അവഹേളിക്കുന്നതിനു തുല്യമാണ്. മാത്രമല്ല, താൻ ചെയ്തത് തെറ്റാണ് എന്ന് സമ്മതിക്കാനാവാത്ത fuedal ബോധം വ്യക്തവുമാണ്” എന്ന് ഒരാൾ കമന്റ് ചെയ്തിരിക്കുമ്പോൾ
“ഫ്രോഡുകളെ തിരിച്ചറിയാൻ ഓരോ കാരണങ്ങൾ എന്നു കരുതിയാൽ മതി… വിനോദിനും വായനക്കാർക്കും ഒരുപോലെ ഉപകാരമായില്ലെ… അതുതന്നെ മതി സമാധാനിക്കാൻ.. ” എന്നാണ് മറ്റൊരാൾ പറഞ്ഞിരിക്കുന്നത്
ഏതായാലും ടി പി വിനോദ് പറഞ്ഞിരിക്കുന്നത് പോലെ നിങ്ങളുടെ ക്ഷമാപണം ഒന്നും ആർക്കും വേണ്ട, ആരും പ്രതീക്ഷിക്കുന്നതും ഇല്ല. എന്താണ് സംഭവിച്ചതെന്ന് സാമാന്യ ബുദ്ധിയും നീതിബോധവുമുള്ള ആളുകൾക്കൊക്കെ ബോധ്യപ്പെട്ടിട്ടുണ്ട്. അതെ അത് തന്നെയാണ് വി കെ ശ്രീരാമനോട് പറയാനുള്ളത്.
പൂർണ്ണ പോസ്റ്റ് ടി പി വിനോദ്
വി കെ ശ്രീരാമൻ
Discussion about this post