വയനാട്: പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള കേസന്വേഷണത്തിൽ ആശങ്ക പ്രകടിപ്പിച്ച് അച്ഛൻ ജയപ്രകാശ്. പോലീസിന് പാർട്ടിയുടെ സമ്മർദ്ദമുണ്ട്. അന്വേഷണം തൃപ്തികരമല്ലെന്നും അദ്ദേഹം പറഞ്ഞു.
തെറ്റ് പറ്റിപ്പോയി എന്ന എസ്എഫ്‌ഐ നേതാവിന്റെ പ്രതികരണം രക്ഷപ്പെടാനുള്ള ശ്രമമാണ്. പൊതുസമൂഹം എതിരാണെന്ന് മനസിലായതോടെയാണ് തലകുനിക്കുന്നു എന്ന അവരുടെ പ്രസ്താവന. ആത്മഹത്യ പ്രേരണ എന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്. എന്നാൽ, ആത്മഹത്യ പ്രേരണയ്ക്കല്ല. കൊലപാതകത്തിനാണ് പ്രതികൾക്കെതിരെ കേസെടുക്കേണ്ടത് എന്നും സിദ്ധാർത്ഥിന്റെ അച്ഛൻ വ്യക്തമാക്കി.
ഇന്നലെയാണ് സിദ്ധാർത്ഥിന്റെ ഹോസ്റ്റലിൽ മുഖ്യപ്രതി സിൻജോയെ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. പ്രതിയെ എത്തിച്ചപ്പോൾ ഹോസ്റ്റൽ നിശബ്ദമായിരുന്നു. ഒരു യുവാവിനെ തല്ലിക്കൊന്ന കേസിലെ പ്രതിയെ കണ്ടിട്ടും ആ ഹോസ്റ്റലിൽ ചെറിയൊരു പ്രതിഷേധം പോലും ഉയർന്നില്ല. പലരും ഹോസ്റ്റൽ മുറിയിൽ കയറി വാതിലടച്ചു. അങ്ങനെയൊരു സംഭവം അവിടെ നടക്കുന്നുണ്ട് എന്ന് പോലും ആരും ശ്രദ്ദിച്ചില്ല. അഞ്ച് മണിയോടെ തുടങ്ങിയ തെളിവെടുപ്പ് ഒരു മണിക്കൂറോളം നീണ്ടു.
Discussion about this post