കൊച്ചി: സരിത എസ് നായരെ ജയിലില്‍ വച്ച് കാണാന്‍ ആയുധങ്ങളുമായി ഒരു സംഘം എത്തിയിരുന്നുവെന്ന് മുന്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബ് മൊഴി നല്‍കി. കണ്‍ട്രോള്‍ റൂമില്‍ വിളിച്ചറിയിച്ചെങ്കിലും അപ്പോഴേക്കും സംഘം രക്ഷപ്പട്ടുവെന്നും ഡിജപി മൊഴി നല്‍കി. / പ്രതി സരിത എസ്. നായരില്‍ നിന്നും പിടിച്ചെടുത്തത് 21 പേജുള്ള കത്താണെന്ന് മുന്‍ ജയില്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബ് സോളര്‍ കമ്മിഷനില്‍. അനുവാദമില്ലാതെ ചില കടലാസുകളും സരിത പത്തനംതിട്ട ജയിലില്‍ കൊണ്ടുവന്നു. ഇതില്‍ ഇരുപുറവും എഴുതിയിരുന്നു. കത്തിന് വിലാസമില്ലായിരുന്നു. ആത്മകഥ എന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞതെന്നും അലക്‌സാണ്ടര്‍ ജേക്കബ് പറഞ്ഞു.
അട്ടക്കുളങ്ങരയിലേക്കുള്ള സരിതയുടെ ജയില്‍ മാറ്റത്തിന് കാരണം രഹസ്യന്വേഷണ വിഭാഗം നല്‍കിയ റിപ്പോര്‍ട്ടാണെന്നും അലക്‌സാണ്ടര്‍ ജേക്കബ് പറഞ്ഞു. സുരക്ഷാ കാരണങ്ങളാല്‍ മാറ്റണമെന്നായിരുന്നു രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post