Thursday, August 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment Cinema

ഉറപ്പായും കണ്ടിരിക്കേണ്ട ഇന്ത്യൻ സിനിമകൾ; ലിസ്റ്റുമായി രാജമൗലി

by Brave India Desk
Mar 6, 2024, 07:02 pm IST
in Cinema, Entertainment
Share on Facebook
Tweet
WhatsAppTelegram

ഇന്ത്യയിലും വിദേശത്തും ഒരുപോലെ ആരാധകരുള്ള സംവിധായകനാണ് എസ് എസ് രാജമൗലി. ബാഹുബലിയിലൂടെ രാജ്യത്തെ ഒന്നാം നിര സംവിധായകനായി ഉയർന്ന രാജമൗലിയുടെ ആർആർആറും വൻ ഹിറ്റായതോടെ ലോകസിനിമാരംഗത്തെ മുൻനിര പ്രതിഭകളിലൊരാളായി സംവിധായകൻ മാറി. ഒരിക്കൽ ദി ന്യൂ യോർക്കർ എന്ന വിദേശ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അമേരിക്കക്കാർ കണ്ടിരിക്കേണ്ട മികച്ച അഞ്ച് ഇന്ത്യൻ സിനിമകളെക്കുറിച്ച് രാജമൗലി മനസ്സു തുറന്നിരുന്നു. എന്നാൽ ഈ ലിസ്റ്റിൽ ഒന്നുപോലും ഇദ്ദേഹത്തിന്റെ ചിത്രങ്ങൾ ഇല്ല എന്നത് വലിയ ആശ്ചര്യം ഉണ്ടാക്കിയ കാര്യമാണ്.

1980 ഇറങ്ങിയ ശങ്കരാഭരണം ആണ് ആദ്യ ചിത്രം. കെ വിശ്വനാഥ് സംവിധാനം ചെയ്ത ഈ ചിത്രം തെലുങ്ക് സിനിമാചരിത്രത്തിൽ വലിയ സ്ഥാനം ലഭിച്ച ചിത്രങ്ങളിൽ ഒന്നാണ്. ഒരു മികച്ച മ്യൂസിക്കൽ ഡ്രാമയായിരുന്നു ഈ സിനിമ. ചിത്രത്തിന്റെ സംവിധായകനായ കെ. വിശ്വനാഥനെ ക്ലാസിക് സിനിമകളുടെ തമ്പുരാക്കന്മാരുടെ പട്ടികയിലേക്ക് ഉയർത്തിയത് ശങ്കരാഭരണമായിരുന്നു. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചലച്ചിത്രത്തിന് 1980 ലെ ഏറ്റവും മികച്ച ചലച്ചിത്രത്തിനുള്ള സ്വർണ കമലം ലഭിക്കുകയുണ്ടായി. ഫൂലൻ ദേവിയുടെ ജീവിത കഥ പറഞ്ഞ ബന്റിറ്റ് ക്വീൻ എന്ന ചിത്രമാണ് അടുത്തത്. ശേഖർ കപൂർ സംവിധാനം ചെയ്ത ചിത്രത്തിൽ ടൈറ്റിൽ റോളിൽ വന്നത് സീമ ബിസ്വാസ് ആണ്. ഇന്ത്യയിൽ നിന്നും ഓസ്‌കാർ എൻട്രിയായി 1994ൽ പോയത് ഈ ചിത്രമായിരുന്നു. ഫൂലന്റെ ജീവിതകഥയെ അടിസ്ഥാനമാക്കി മാലാ സെൻ രചിച്ച ഇന്ത്യാസ് ബാൻഡിറ്റ് ക്വീൻ: ദി ട്രൂ സ്‌റോറി ഓഫ് ഫൂലൻ ദേവി എന്ന പുസ്തകമാണ് ചിത്രത്തിന്റെ ആധാരം.

Stories you may like

വിവാഹമോചന ഹർജി പിൻവലിച്ച് സംഗീത ; വിജയ്ക്കെതിരായ കുടുംബ കോടതിയിലെ എല്ലാ നടപടികളും അവസാനിപ്പിച്ചു

ഞാൻ പേളി മാണി; ഇഷ്ടനിറം കാവി;എനിക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട് ; ക്രൂശിച്ച്‌ സോഷ്യൽ മീഡിയ

രാജമൗലിയുടെ ലിസ്റ്റിൽ അടുത്ത ചിത്രം എന്നത് 2003 ൽ ഇറങ്ങിയ ബോളിവുഡ് കോമഡി ചിത്രമായ മുന്ന ഭായി എംബിബിഎസ് ആണ്. രാജ്കുമാർ ഹിറാനി ഒരുക്കിയ ചിത്രത്തിൽ സഞ്ജയ് ദത്തായിരുന്നു മുഖ്യ വേഷത്തിൽ അഭിനയിച്ചത്. ഇന്ത്യയിലെ പല ഭാഷകളിലേക്കും ചിത്രം റീമേക്ക് ചെയ്തിട്ടുണ്ട് . അനുരാഗ് കശ്യപ് 2004ൽ സംവിധാനം ചെയ്ത ചിത്രമാണ് ബ്ലാക്ക് ഫ്രൈഡേ. 1993 ലെ ബോംബെ സ്‌ഫോടന പരമ്പരയുടെ പശ്ചാത്തലത്തിൽ കഥപറഞ്ഞ ചിത്രമാണ് രാജാമൗലി ലിസ്റ്റ് ചെയ്ത മറ്റൊരു സിനിമ. അനുരാഗ് കശ്യപിന്റെ സംവിധാനം തന്നെയാണ് ഈ സിനിമയുടെ പ്രധാന ആകർഷണം.

വെട്രിമാരൻ-ധനുഷ് കോമ്പിനേഷനിൽ വന്ന സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ആടുകളം. തമിഴ് സിനിമയുടെ ഗതിമറ്റിയ ഈ ചിത്രം നിരവധി നാഷ്ണൽ അവാർഡുകൾ നേടിയിട്ടുണ്ട്. കഥകൊണ്ടും അഭിനയം കൊണ്ടും മേക്കിങ്ങ് കൊണ്ടും വ്യത്യസ്തമായിരുന്ന ഒരു ചിത്രമാണ് ആടുകളം. അഞ്ച് സിനിമ ശുപാർശകൾ കൂടാതെ, ”എസ്എസ് രാജമൗലി എന്ന് വിളിക്കുന്ന ആരോ സംവിധാനം ചെയ്ത ”ഈഗ” കാണാൻ മറക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം രാജമൗലി കൽക്കി 2898 എഡി എന്ന ചിത്രത്തിൽ പ്രധാനപ്പെട്ട ഒരു വേഷത്തിൽ എത്താൻ പോകുന്നു എന്നാണ് ടോളിവുഡ് ഡോട് കോം റിപ്പോർട്ട് ചെയ്യുന്നത്. വേദ വ്യാസ് എന്ന കഥാപാത്രമായിട്ടായിരിക്കും ചിത്രത്തിൽ എസ് എസ് രാജമൗലി ഉണ്ടാകുക എന്നും റിപ്പോർട്ടിലുണ്ട് . കൽക്കി 2898 എഡിയിൽ നായക കഥാപാത്രമാകുന്നത് പ്രഭാസാണ്. വിഎഫ്എക്‌സ് ഗ്രാഫിക്‌സ് ജോലികൾ പുരോഗമിക്കുകയാണ്. ദേശീയതലത്തിൽ അംഗീകരിക്കപ്പെട്ട പ്രശസ്ത തെലുങ്ക് സംവിധായകൻ നാഗ് അശ്വിൻ ഒരുക്കുന്നതാണ് ഈ ചിത്രം.

Tags: rajamoulimovie
Share
Tweet
SendShare

Latest stories from this section

ടിക്കറ്റിന് 2500 രൂപ, മിനിറ്റുകൾക്കുള്ളിൽ ഹൗസ് ഫുൾ; ദളപതിയുടെ ‘ജനനായകൻ’ തരംഗം, ബോക്സ് ഓഫീസിൽ പൂരപ്പറമ്പ്!

വിജയ്ക്ക് ഇതിലും നല്ലൊരു യാത്രയയപ്പ് അർഹിച്ചിരുന്നു; നിരാശപ്പെടുത്തി ‘ജനനായകൻ’ – ആദ്യ ദിന റിവ്യൂ!

നന്ദി മഹാകാലേശ്വരന് ; ആദ്യ ദേശീയ പുരസ്കാര നേട്ടത്തിന് പിന്നാലെ ഉജ്ജയിൻ മഹാകാൽ ക്ഷേത്രത്തിൽ ദർശനം നടത്തി കാർത്തിക് ആര്യൻ

നന്ദി മഹാകാലേശ്വരന് ; ആദ്യ ദേശീയ പുരസ്കാര നേട്ടത്തിന് പിന്നാലെ ഉജ്ജയിൻ മഹാകാൽ ക്ഷേത്രത്തിൽ ദർശനം നടത്തി കാർത്തിക് ആര്യൻ

‘സീതാദേവിയാകാൻ പ്രാർത്ഥനയോടെ ധ്യാനത്തിലിരുന്നു, ചിന്തകളിൽ പോലും ശുദ്ധി കാത്തു’; രാമായണം അനുഭവങ്ങളുമായി സായ് പല്ലവി!

‘സീതാദേവിയാകാൻ പ്രാർത്ഥനയോടെ ധ്യാനത്തിലിരുന്നു, ചിന്തകളിൽ പോലും ശുദ്ധി കാത്തു’; രാമായണം അനുഭവങ്ങളുമായി സായ് പല്ലവി!

‘ശ്വേതയ്ക്ക് അൻസിബയോടുള്ള പക തുടങ്ങിയത് ബിഗ് ബോസിൽ നിന്ന്, ചേർത്തുനിർത്തുന്നവർക്ക് പണി ഉറപ്പ്!’; തുറന്നടിച്ച് മായ വിശ്വനാഥ്, 

‘ശ്വേതയ്ക്ക് അൻസിബയോടുള്ള പക തുടങ്ങിയത് ബിഗ് ബോസിൽ നിന്ന്, ചേർത്തുനിർത്തുന്നവർക്ക് പണി ഉറപ്പ്!’; തുറന്നടിച്ച് മായ വിശ്വനാഥ്, 

Discussion about this post

Latest News

കണ്ടാൽ ഉടൻ വെടിവെച്ചു വീഴ്ത്തുക ; ഹോർമുസ് കടലിടുക്കിൽ മൈനുകൾ സ്ഥാപിക്കുന്ന ബോട്ടുകൾക്കെതിരെ ആക്രമണത്തിന് നിർദ്ദേശം നൽകി ട്രംപ്

ഹോർമുസ് അടഞ്ഞുതന്നെ കിടക്കും ; അമേരിക്കക്ക് യാതൊരു അധികാരവുമില്ല, വ്യാജ അവകാശവാദങ്ങൾ യാഥാർത്ഥ്യത്തെ മാറ്റില്ലെന്ന് ഇറാൻ

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

‘അമേരിക്കക്ക് പറ്റിയ ഏറ്റവും വലിയ മണ്ടത്തരം’; പനാമ കനാൽ ചൈന പിടിച്ചെടുക്കാൻ നോക്കുന്നു, കയ്യും കെട്ടി നോക്കിരിക്കില്ലെന്ന് ട്രംപ്

‘ഹോർമുസ് കടലിടുക്ക് ഇനി യു.എസ് നിയന്ത്രണത്തിൽ!; അല്ലാഹുവിന് സ്തുതി. എന്ന് ട്രംപിന്റെ പോസ്റ്റ്

തമിഴ്‌നാട്ടിൽ 717 മദ്യഷാപ്പുകൾ പൂട്ടുന്നു; സ്ത്രീസുരക്ഷയ്ക്ക് ‘സിംഗപ്പെൺ’ സേന, വിപ്ലവകരമായ മാറ്റങ്ങളുമായി വിജയ്

ദേശീയഗാനവും ദേശീയഗീതവും അല്ല, ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണം ; ഉത്തരവിറക്കി വിജയ് സർക്കാർ

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

അധികാരത്തിന്റെ മർക്കടമുഷ്ടിയാൽ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമർത്താൻ നീക്കം’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies