തിരുവനന്തപുരം : മുതിർന്ന മാദ്ധ്യമപ്രവർത്തകൻ ഭാസുരേന്ദ്ര ബാബു അന്തരിച്ചു. 75 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.
മാദ്ധ്യമപ്രവർത്തകൻ, രാഷ്ട്രീയ നിരീക്ഷകൻ എന്നീ നിലകളിൽ ശ്രദ്ധേയനായിരുന്ന വ്യക്തിയായിരുന്നു ഭാസുരേന്ദ്ര ബാബു. എഴുപതുകളിൽ നക്സലേറ്റ് പ്രസ്ഥാനത്തിന്റെ നേതൃനിരയിൽ പ്രവർത്തിച്ചിരുന്ന വ്യക്തിയായിരുന്നു. അടിയന്തരാവസ്ഥ കാലത്ത് ജയിൽവാസവും അനുഷ്ഠിച്ചിട്ടുണ്ട്.
കുറച്ചുകാലങ്ങൾക്ക് മുൻപ് വരെ രാഷ്ട്രീയ ചർച്ചകളിൽ ഇടതുപക്ഷത്തിന്റെ പ്രമുഖ സാന്നിധ്യം ആയിരുന്നു ഭാസുരേന്ദ്ര ബാബു. വ്യാഴാഴ്ച ഉച്ചയോടെ ആയിരുന്നു അന്ത്യം സംഭവിച്ചത്.









Discussion about this post