തിരുവനന്തപുരം; കോൺഗ്രസ് വിട്ട് ബിജെപി അംഗത്വം സ്വീകരിച്ച പദ്മജയെ അഭിനന്ദിച്ച് നടൻ ഹരീഷ് പേരടി. ഈ വനിതാദിനത്തിന് ഇതിലും വലിയ മാതൃകയില്ലെന്ന് ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചു. മാർച്ച് 8.. ലോകവനിതാദിനം.. നിങ്ങൾക്ക് രാഷ്ട്രീയമായ യോജിപ്പും വിയോജിപ്പുമുണ്ടാവാം.. പക്ഷെ ഒരു സ്ത്രി ഒരുപാട് അവഗണനകളെ മറികടന്ന് അവർക്കിഷ്ടമുള്ള സ്ഥലത്തേക്ക് ഒറ്റക്ക് നടന്നുനീങ്ങുന്നു… ഈ വനിതാദിനത്തിന് ഇതിലും വലിയ മാതൃകയില്ല.. എല്ലാവർക്കും ലോക വനിതാദിനാശംസകൾ.. -എന്നാണ് ഹരീഷിൻറെ ഫേസ്ബുക്ക് പോസ്റ്റ്.
അതേസമയം ബിജെപി അംഗത്വം സ്വീകരിച്ച പദ്മജ വേണുഗോപാൽ ഇന്ന് തിരുവനന്തപുരത്ത് മടങ്ങിയെത്തും.വിമാനത്താവളത്തിൽ ബി ജെ പി പ്രവർത്തകർ ഗംഭീര സ്വീകരണം നൽകും. തുടർന്ന് ബി ജെ പി സംസ്ഥാന കമ്മിറ്റി ഓഫീസിൽ വാർത്താസമ്മേളനം നടത്തും. ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ, മന്ത്രി വി മുരളീധരൻ, കേന്ദ്രമന്ത്രിയും തിരുവനന്തപുരം മണ്ഡലത്തിലെ ബി ജെ പി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ അടക്കമുള്ളവർ വാർത്താസമ്മേളനത്തിൽ പങ്കെടുക്കുമെന്നാണ് വിവരം
Discussion about this post