തിരുവനന്തപുരം; യുവജനോത്സവത്തിൽ അതിഥികളായി എത്തുന്ന സെലിബ്രിറ്റികൾ വന്ന വഴി മറന്ന് വൻ പ്രതിഫലം കൈപ്പറ്റുന്നത് അവസാനിപ്പിക്കണമെന്നു മന്ത്രി വി.ശിവൻകുട്ടിയും താൻ ഒരു രൂപ പോലും വാങ്ങാതെയാണു വന്നിരിക്കുന്നതെന്ന് നടി നവ്യാ നായരും. കേരള സർവ്വകലാശാല കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് മന്ത്രിയുടെ നിർദ്ദേശവും അതേ നാണയത്തിലുള്ള നടിയുട മറുപടിയും.
സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനത്തിന് തന്റെ ക്ഷണം സ്വീകരിച്ചെത്തിയ നടൻ മമ്മൂട്ടി പ്രതിഫലം വാങ്ങിയില്ലെന്നും സർവകലാശാല കലോത്സവം സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും ഉദ്ഘാടന പ്രസംഗത്തിൽ ശിവൻകുട്ടി പറഞ്ഞു. സെലിബ്രിറ്റികൾ പ്രതിഫലം കണക്കാക്കാതെ ഇത്തരം പരിപാടികളെ സമീപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. താൻ വന്ന വഴി മറക്കില്ലെന്നും കലോത്സവത്തിനെത്താൻ പ്രതിഫലം വാങ്ങിയിട്ടില്ലെന്നും നവ്യ മറുപടി നൽകി. സമ്മേളനത്തിനു വൈകാൻ കാരണം ഭാരവാഹികൾ വൈകിയതിനാലാണെന്നും പ്രസംഗത്തിൽ നവ്യ അറിയിച്ചു.
Discussion about this post