ചെന്നൈ: ഹോളി ആഘോഷങ്ങളുടെ ഭാഗമായി യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. രണ്ട് സൂപ്പർ ഫാസ്റ്റ് ട്രെയിനുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നാഗർകോവിലിൽ നിന്ന് തിരുവനന്തപുരം വഴി ചെന്നൈയിലേക്കാണ് ട്രെയിനുകൾ.
നാഗർകോവിൽ- ചെന്നൈ സെൻട്രൽ സൂപ്പർ ഫാസ്റ്റ് സ്പെഷൽ ട്രെയിൻ 10, 24 (ഞായറാഴ്ചകളിൽ) നാഗർകോവിലിൽനിന്ന് വൈകീട്ട് 05:45നാണ് പുറപ്പെടുക. പിറ്റേന്ന് ഉച്ചയ്ക്ക് 12:10ന് ചെന്നൈയിലെത്തുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. 11, 25 തീയതികളിൽ് ചെന്നൈയിൽ നിന്ന് വൈകിട്ട് 03:10 ന ട്രെയിൻ പുറപ്പെടും. പിറ്റേന്ന് രാവിലെ 08:30ന് നാഗർകോവിലിലെത്തും.
വൈകീട്ട് 05:45ന് നാഗർകോവിലിൽ നിന്നും പുറപ്പെടുന്ന ട്രെയിൻ 07:35ന് തിരുവനന്തപുരത്തെത്തും. കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം നോർത്ത്, തൃശ്ശൂർ, പാലക്കാട്, എന്നിവിടങ്ങളിലെ സ്റ്റേഷനുകളിൽ സ്റ്റോപ്പുകളുണ്ട്. ചെന്നൈയിൽ നിന്ന് 03:20ന് ട്രെയിൻ തിരികെ പുറപ്പെടും.
Discussion about this post