കൊൽക്കൊത്ത: എന്താണ് തൃണമൂൽ കോൺഗ്രസ് സന്ദേശകാലിയിലെ ദളിത് വനവാസി സ്ത്രീകളോട് ചെയ്തതെന്ന് ഈ രാജ്യം മുഴുവൻ ചർച്ച ചെയ്യുകയാണ് എന്നാൽ ജനങ്ങൾ ബുദ്ധിമുട്ടുകയും വിഷമിക്കുകയും ചെയ്യുമ്പോഴും അത് തൃണമൂൽ കോൺഗ്രസിനെ ഒരു തരത്തിലും ബാധിക്കുന്നില്ലെന്നും തുറന്ന് പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ടിഎംസി സർക്കാർ നിങ്ങളെ ഓരോ ഘട്ടത്തിലും കൊള്ളയടിക്കുകയാണ്. കേന്ദ്രം ഡൽഹിയിൽ നിന്ന് തൊഴിലുറപ്പ് പദ്ധതി വേതനത്തിനുള്ള പണം അയയ്ക്കുന്നു, പക്ഷേ ഇവിടുത്തെ തൃണമൂൽ സർക്കാർ നിങ്ങളെ അതിന്റെ ഓരോ ഘട്ടത്തിലും കൊള്ളയടിക്കുന്നു . അതിനു വേണ്ടി 25 ലക്ഷം വ്യാജ ജോബ് കാർഡുകൾ സൃഷ്ടിച്ച് അവർ ജനങ്ങൾക്ക് നൽകി. പാവപ്പെട്ടവരുടെ വീടുകളിലേക്ക് കേന്ദ്രം പണം അയക്കുമ്പോൾ തൃണമൂൽ കോൺഗ്രസ് സർക്കാർ നിങ്ങളുടെ പണം തിരഞ്ഞെടുത്ത ആളുകൾക്ക് നൽകുന്നു. അങ്ങനെ സാധാരണക്കാരിൽ സാധാരണക്കാരുടെ പണം പോലും ഓരോ ഘട്ടത്തിലും അവർ നിങ്ങളുടെ കയ്യിൽ നിന്നും കൊള്ളയടിക്കുന്നു ടിഎംസി സർക്കാരിൻ്റെ ദുഷ്പ്രവണതകൾ തുറന്നുകാട്ടി പ്രധാനമന്ത്രി മോദി പറഞ്ഞു
രാജ്യത്തെ എല്ലാവർക്കും പശ്ചിമ ബംഗാളിലെ പ്രശ്‌നങ്ങൾ കാണാൻ കഴിയുമെന്നും എന്നാൽ വിരോധാഭാസം എന്തെന്നാൽ, “ആദ്യം ഇടതുപക്ഷം നിങ്ങൾ പറയുന്നത് കേൾക്കാതിരിക്കുകയും , തുടർന്ന് തൃണമൂൽ കോൺഗ്രസ് നിങ്ങളെ അവഗണിക്കുകയും ചെയ്യുകയാണ് . പാവപ്പെട്ടവരുടെ ഭൂമി കൊള്ളയടിക്കുന്ന തിരക്കിലായിരുന്നു അവർ.
എന്നാൽ നിങ്ങൾ എനിക്ക് എപ്പോഴെല്ലാം അവസരം നൽകിയോ അപ്പോഴെല്ലാം ഞാൻ നിങ്ങൾക്ക് തിരിച്ചു തന്നിട്ടുണ്ട്. അത് കൊണ്ട് തന്നെ ലോക് സഭാ, നിയമ സഭാ തിരഞ്ഞെടുപ്പുകളിൽ നിങ്ങൾ തൃണമൂൽ കോൺഗ്രസിന് പുറത്തോട്ടുള്ള വാതിലുകൾ തുറക്കണമെന്നും എല്ലാ മണ്ഡലങ്ങളിലും താമര വിരിയിക്കുവാൻ വേണ്ടി ബി ജെ പി ക്ക് വോട്ട് ചെയ്യണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു
Discussion about this post