പാലക്കാട്: കൂറ്റനാട് 12 കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വാവനൂർ സ്വദേശി സൂര്യനാരായണൻ ആണ് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
വീടിന്റെ മുകൾ നിലയിലാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടത്. ഉച്ചയോടെ വീടിന്റെ മുകൾ നിലയിലേക്ക് സൂര്യനാരായണൻ കയറി ചെല്ലുന്നത് അമ്മ പ്രീതി കണ്ടിരുന്നു. ഏറെ നേരം കഴിഞ്ഞും ശബ്ദമൊന്നും കേൾക്കാത്തതിനെ തുടർന്ന് അമ്മ മുകളിലത്തെ നിലയിൽ കയറി നോക്കുകയായിരുന്നു. അപ്പോഴാണ് കുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടത്. ഉടനെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
ചാത്തനൂർ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് സൂര്യനാരായണൻ. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. സഹോദരൻ നിഖിലും സ്‌കൂൾ വിദ്യാർത്ഥിയാണ്.
Discussion about this post