തിരിച്ചറിയൽ രേഖയായും സാമ്പത്തിക ഇടപാടുകൾക്കും ഉപയോഗിക്കുന്ന പത്ത് അക്ക ആൽഫാ ന്യൂമെറിക് നമ്പറാണ് പെർമനന്റ് അക്കൗണ്ട് നമ്പർ അഥവ പാൻ. അക്കൗണ്ട് തുറക്കൽ, വായ്പകൾ എടുക്കൽ എന്നിങ്ങനെയുള്ള എല്ലാ സാമ്പത്തിക ഇടപാടുകൾക്കും ഇപ്പോൾ പാൻ കാർഡ് നിർബന്ധമാണ്. നികുതി വിധേയമായ വരുമാനമുള്ള ഏതൊരാൾക്കും ഇന്ത്യയിൽ പാൻ കാർഡ് വേണം.
എന്നാൽ, ഈ പാൻ കാർഡ് കൈവശം വയ്ക്കുന്നതിൽ ആദായനികുതി വകുപ്പ് അനുശാസിക്കുന്ന ചില ചട്ടങ്ങൾ നിലവിലുണ്ട്. രാജ്യത്ത് ഒരു വ്യക്തി ഒന്നിൽ കൂടുതൽ പാൻ കാർഡുകൾ കൈവശം വയ്ക്കുന്നത് നിയമവിരുദ്ധമാണ്. ഇത്തരത്തിൽ ഒന്നിൽ കൂടുതൽ പാൻ കാർഡുകൾ കൈവശം വച്ചാൽ പിഴ നൽകേണ്ടി വരും. 1961 ലെ ആദായനികുതി നിയമത്തിലെ 272 ബി വകുപ്പ് പ്രകാരം 10,000 രൂപ പിഴ ചുമത്തേണ്ടി വരും. ഇനി അബദ്ധവശാൽ ഒന്നിൽ കൂടുതൽ പാൻ കാർഡുകൾ കൈവശം ഉണ്ടെങ്കിൽ തന്നെ രണ്ടാമത്തെ കാർഡ് സറണ്ടർ ചെയ്യണം.
എങ്ങനെ പാൻ കാർഡ് ഓൺലൈനായി സറണ്ടർ ചെയ്യാം..
ഇതിനായി ആദ്യം, ആദായ നികുതി വകുപ്പിന്റെ ഓൺലൈൻ പോർട്ടൽ സന്ദർശിക്കുക. പിന്നീട്, നിങ്ങൾ നിലവിൽ ഉപയോഗിക്കുന്ന പാൻ വിവരങ്ങളെ കുറിച്ച് പാനിന്റെ മുകളിൽ സൂചിപ്പിച്ചു കൊണ്ട് പാൻ മാറ്റ അഭ്യർത്ഥന ഫോം സബ്മിറ്റ് ചെയ്യുക. മാറ്റേണ്ട പാൻ കാർഡിന്റെ പകർപ്പും ഫോമിനൊപ്പം സബ്മിറ്റ് ചെയ്യണം.
Discussion about this post