ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. വൈകീട്ട് അഞ്ചരയ്ക്ക് അദ്ദേഹം ജനങ്ങളോട് സംസാരിക്കുമെന്നാണ് റിപ്പോർട്ട്. രാത്രിയോടെ പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട വിജ്ഞാപനം സർക്കാർ പുറപ്പെടുവിക്കും. ഇതിന് മുന്നോടിയായിട്ടാണ് അദ്ദേഹം സംസാരിക്കുന്നത്.
പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പ്രധാന മന്ത്രി പങ്കുവയ്ക്കും. ലോക്്‌സഭാ തിരഞ്ഞെടുപ്പിനെക്കുറിച്ചും അദ്ദേഹം സംസാരിക്കുമെന്നാണ് സൂചന.









