തിരുവനന്തപുരം:സംസ്ഥാനത്ത് സർവ്വകാല റെക്കോർഡിൽ എത്തി വൈദ്യൂതി ഉപഭോഗം. ഇന്നലെ മാത്രം വൈദ്യൂതി ഉപഭോഗം നൂറ് ദശലക്ഷം യൂണിറ്റ് കടന്നതായാണ് റിപ്പോർട്ട്. ഈ സാഹചര്യത്തിൽ വൈദ്യൂതി ഉപയോഗം കുറയ്ക്കാൻ ഉപഭോക്താക്കളോട് നിർദ്ദേശിച്ചിരിക്കുകയാണ് കെഎസ്ഇബി.
സംസ്ഥാനത്ത് അനുഭവപ്പെടുന്ന ചൂടാണ് വൈദ്യുതി ഉപഭോഗം കൂടാനുള്ള കാരണം. ഇന്നലെ വൈകീട്ട് ആറുമണി മുതൽ പത്തുമണി വരെയുള്ള പീക്ക് അവറിൽ ഉപയോഗിച്ചത് 5031 മെഗാവാട്ട് വൈദ്യുതിയാണ്. 2023 ഏപ്രിൽ 18ന് രേഖപ്പെടുത്തിയ സർവ്വകാല റെക്കോഡ് 5024 മെഗാവാട്ട് ആണ് ഇതോടെ മറികടന്നത്. ഇത് തുടർന്നാൽ സംസ്ഥാനം വൈദ്യൂതി ക്ഷാമത്തിലേക്ക് കടക്കുകയും വൈദ്യുതി കടമെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രതിസന്ധികളിലേക്ക് എത്തിപ്പെടുമെന്നാണ് വിവരം.
ഈ സാഹചര്യം തുടർന്നാൽ ലോഡ് ഷെഡ്ഡിംഗ് വേണ്ടിവരുമെന്നുംകെഎസ്ഇബി അറിയിച്ചു. ഇതുസംബന്ധിച്ച് സർക്കാരിന് കത്ത് നൽക്കുകയും ചെയ്തു. മുൻകൂർ പണം അടച്ച് വൈദ്യൂതി വാങ്ങിയില്ലെങ്കിൽ ഉടൻ ലോഡ് ഷെഡ്ഡിംഗ് ഉണ്ടാകും എന്നാണ് കത്തിൽ അറിയിച്ചിരിക്കുന്നത്. അതേസമയം സംസ്ഥാനം വൈദ്യൂതി കടമെടുക്കണ്ട സാഹചര്യത്തിലേക്ക് എത്തിയാൽ വൈദ്യുതി ബിൽ വർദ്ധിപ്പിക്കാനും സാധ്യതയുണ്ട്.
Discussion about this post