കൊല്ലം: തനിക്ക് സംസ്ഥാന രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുണ്ടെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി. സംസ്ഥാന രാഷ്ട്രീയത്തിലേക്ക് വരാന്‍ തനിക്ക മേല്‍ സമ്മര്‍ദ്ദമുമുണ്ടെന്നും വിവിധ ദളിത് സംഘടനകള്‍ തന്നോട് കേരളത്തിലേക്ക് വരാന്‍ ആവശ്യപ്പെടുന്നുണ്ടെന്നും കൊടിക്കുന്നില്‍ സുരേഷ്് പറഞ്ഞു. ഒരു ചാനല്‍ അഭിമുഖത്തിലായിരുന്നു സുരേഷിന്റെ പ്രതികരണം.
ലോക്‌സഭയില്‍ 45 പേരില്‍ ഒരാള്‍ കുറഞ്ഞതുകൊണ്ടോ കൂടിയതുകൊണ്ടോ ഒന്നും സംഭവിക്കാനില്ല. എന്നാല്‍ കേരളത്തിലെ തുടര്‍ഭരണം പ്രധാനമാണെന്നും നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
സംവരണ സീറ്റില്‍ മാത്രമല്ല ജനറല്‍ സീറ്റില്‍ മത്സരിക്കാനും താന്‍ തയ്യാറാണ്. കൊട്ടാരക്കരയിലും പത്തനാപുരത്തും അടൂരിലുമെല്ലാം മത്സരിക്കണമെന്ന് ആളുകള്‍ പറയുന്നുണ്ട്. കൊട്ടാരക്കരയില്‍ മത്സരിക്കാന്‍ തനിക്ക് ഭയമില്ല. 1977 ന് ശേഷം കൊട്ടാരക്കരയില്‍ കൈപ്പത്തി ചിഹ്നത്തില്‍ ആരും മത്സരിച്ചിച്ചില്ല. കൊട്ടാരക്കരയില്‍ പാര്‍ട്ടിക്ക് അടിത്തറ ഉണ്ടാക്കാന്‍ തനിക്ക് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post