പത്തനംതിട്ട: പുൽവാമ ആക്രമണം ഇന്ത്യ അറിയാതെ നടക്കില്ലെന്നും, അതിൽ പാകിസ്താന് എന്താണ് പങ്കെന്നും പരസ്യമായി ചോദിച്ചത് വലിയ വിവാദമായ സാഹചര്യത്തിൽ തിരുത്തുമായി കോൺഗ്രസ് പത്തനംതിട്ട എം പി ആന്റോ ആന്റണി.
പാകിസ്താന് സംഭവത്തിൽ പങ്കില്ലെന്ന് പറഞ്ഞിട്ടില്ലെന്നും സത്യപാൽ മാലിക്കിന്റെ വാക്കുകൾ ആവർത്തിക്കുക മാത്രമാണ് താൻ ചെയ്തതെന്ന തിരുത്തുമായാണ് ആന്റോ ആന്റണി രംഗത്തെത്തിയത്. അദ്ദേഹത്തിന്റെ പരാമർശം വ്യത്യസ്ത രാഷ്ട്രീയ പാർട്ടികൾ വിവാദമാകുകയും, അദ്ദേഹത്തിനെതിരെ കേസ് കൊടുക്കുമെന്ന് ബി ജെ പി വ്യക്തമാക്കുകയും ചെയ്ത സാഹചര്യത്തിലാണ് തിരുത്ത്.
പരാമർശം ദേശീയതലത്തിൽ തന്നെ ബി ജെ പി ചർച്ചയാക്കിയപ്പോൾ ഇടത് പക്ഷത്തിൽ നിന്നു പോലും ദേശ വിരുദ്ധ പരാമർശത്തിന് ആന്റോ ആന്റണിക്ക് പിന്തുണ കിട്ടാത്ത സാഹചര്യത്തിലാണ് നിലപാടിൽ അദ്ദേഹം പിന്നോട്ട് പോയത്
Discussion about this post