തൃശൂർ : വീടിന് മുന്നിലുള്ള മതിൽ ഇടിഞ്ഞുവീണ് അഞ്ച് വയസുകാരന് ദാരുണാന്ത്യം. ചേർപ്പ് വല്ലച്ചിറ പകിരിപാലം കൂടലിവളപ്പിൽ അനിൽ കുമാറിന്റെയും ലിന്റയുടെയും മകൻ അനശ്വർ ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം.
കളിച്ചുകൊണ്ടിരിക്കെ മതിൽ ഇടിഞ്ഞ് കുട്ടിയുടെ തലയിലേയ്ക്ക് വീഴുകയായിരുന്നു. അമ്മ നോക്കിനിൽക്കെയായിരുന്നു അപകടം. നാട്ടുകാർ ചേർന്ന് ചേർപ്പിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല. വല്ലച്ചിറ ഗവ. യു.പി. സ്‌കൂളിലെ യു.കെ.ജി. വിദ്യാർത്ഥിയാണ് അനശ്വർ












