തിരുവനന്തപുരം: വർക്കലയിൽ ഗർഭിണിയായ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വർക്കല മണമ്പൂരിലാണ് സംഭവം. 19 വയസുകാരിയായ വർക്കല മണമ്പൂർ പേരേറ്റ്കാട്ടിൽ ലക്ഷ്മിയാണ് മരിച്ചത്.
ബിഎ അവസാന വർഷ വിദ്യാർത്ഥിയായിരുന്നു ലക്ഷ്മി. ഭർത്താവ് കിരണുമായി തുടർ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ ഉണ്ടായിരുന്നതായാണ് വിവരം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇരുവരും തമ്മിൽ തർക്കങ്ങൾ പതിവായിരുന്നെന്ന് നാട്ടുകാർ പറയുന്നു.
ഇന്നലെ വൈകീട്ടോടെയാണ് ലക്ഷ്മിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനയച്ചു. സംഭവത്തിൽ കടയ്ക്കാവൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Discussion about this post