ബംഗളൂരു : പള്ളിയിൽ ബാങ്ക് വിളിക്കുന്ന സമയത്ത് ഭക്തിഗാനം ഓഫ് ചെയ്യാത്തതിനെത്തുടർന്ന് ബംഗളൂരുവിൽ കട ഉടമയ്ക്ക് നേരെ മർദ്ദനം. അഞ്ച് യുവാക്കൾ അടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
കടയുടമയായ മുകേഷ് പോലീസിൽ പരാതി നൽകിയതിനെത്തുടർന്ന് പോലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ബാക്കിയുള്ളവർക്കായി അന്വേഷണം ഊർജിതമാക്കിയതായും പോലീസ് അറിയിച്ചു. ബംഗളൂരു ആൾസൂർഗേറ്റിലെ നാഗർട്പേട്ടിലാണ് സംഭവം നടന്നത്.
മുകേഷിന്റെ കടയിൽ ഹനുമാൻ ഭക്തിഗാനങ്ങൾ വെച്ചിരുന്ന സമയത്താണ് പള്ളിയിൽ നിന്നും ബാങ്ക് വിളി ഉയരുന്നത്. തുടർന്ന് അഞ്ചു യുവാക്കൾ കടയിൽ എത്തി ഭക്തിഗാനം ഓഫ് ചെയ്യണമെന്ന് മുകേഷിനോട് ആവശ്യപ്പെടുകയായിരുന്നു. ഉടനെ ഇവർ മുകേഷിനെ കടയിൽ നിന്നും വലിച്ച് ഇറക്കി മർദ്ദിക്കാനും ആരംഭിച്ചു. കടയിലെ സിസിടിവി ദൃശ്യങ്ങൾ അടക്കമാണ് മുകേഷ് പോലീസിൽ പരാതി നൽകിയിട്ടുള്ളത്.
Discussion about this post