ചെന്നൈ: തിരുപ്പതി തിരുമല ക്ഷേത്രത്തിൽ സന്ദർശനം നടത്തി മോഹൻലാൽ. സുഹൃത്തുക്കൾക്കൊപ്പമാണ് അദ്ദേഹം ദർശനത്തിനെത്തിയത്. അദ്ദേഹം ക്ഷേത്രത്തിലെത്തിയതിന്റെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാണ്.
പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ എന്ന സിനിമയിലാണ് മോഹൻലാൽ ഇപ്പോൾ അഭിനയിക്കുന്നത്. കഴിഞ്ഞ വാരമാണ് സിനിമയുടെ മൂന്നാം ഷെഡ്യൂൾ പൂർത്തിയായത്. സിനിമയുടെ അടുത്ത ഷെഡ്യൂൾ നടക്കുന്നത് ചെന്നൈയിലാണ്. അതിന് ശേഷമുള്ള ഷെഡ്യൂൾ കേരളത്തിലായിരിക്കും. സിനിമയുടെ ഏറ്റവും വലിയ ഷെഡ്യൂളായിരിക്കുമിതെന്നും മോഹൻലാലിന്റെ ഇൻട്രോ സീൻ ഉൾപ്പടെയുള്ള രംഗങ്ങൾ ഇവിടെയായിരിക്കും ചിത്രീകരിക്കുക എന്നും റിപ്പോർട്ടുകളുണ്ട്.
Discussion about this post