Monday, May 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

താമരയ്ക്ക് കൈ വളം; ഇപ്പോൾ ഇതാണ് താരം; ഒന്ന് ശ്രമിച്ചാൽ വീട്ടിലും വിരിയും; ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

by Brave India Desk
Mar 20, 2024, 03:05 pm IST
in India, Offbeat
Share on FacebookTweetWhatsAppTelegram

വളരെയധികം ഔഷധമൂല്യമുള്ള ഒരു നീർച്ചെടിയാണ് താമര. താമരയുടെ ശാസ്ത്രീയ നാമം നീലുംബോ ന്യൂസിഫറ എന്നാണ്. സംസ്‌കൃതത്തിൽ അംബുജം, അംഭോജം എന്നൊക്കെ നാമധേയമുണ്ട്. താമരയുടെ ജന്മദേശം ഭാരതമാണ്. താമരയാണ് ഇന്ത്യ, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ ദേശീയ പുഷ്പം.

താമര വിരിഞ്ഞു നിൽക്കുന്നത് കാണാൻ തന്നെ എന്ത് രസമാണ്. താമര വളർത്താൻ കുളമില്ല എന്ന് പറഞ്ഞ് ദുഃഖിക്കേണ്ട. ഇപ്പോള് ചെറിയ ബൗളിൽ വരെ താമര വളർത്താം. പിങ്ക് മെഡോ മൈക്രോ, ലിയാങ്ലി മൈക്രോ, ലേഡി ബഗ്, ക്യൂടീ പീ തുടങ്ങി മൈക്രോ ഗണത്തിൽപ്പെട്ട താമരയിനങ്ങൾ ചെറിയ ചട്ടിയിലും വലിയ ചായകപ്പിൽ പോലും വളർത്താം. നാടൻ താമര ഇനങ്ങളുടെ സ്ഥാനത്തു വർഷം പല ആവർത്തി പൂവിടുന്ന, നൂറിനു മേൽ സങ്കരയിനങ്ങൾ ലഭ്യമാണ്. ഇളം മഞ്ഞ, കടും പിങ്ക്, തൂ വെള്ള, ഇളം മഞ്ഞയും പിങ്കും നിറങ്ങൾ ഇടകലർന്നത്, വെള്ളയും പച്ചയും ഇടകലർന്നത് എന്നിങ്ങനെ പല വർണങ്ങളിൽ ഇന്ന് താമര ലഭ്യമാണ്.

Stories you may like

അസമിൽ ബിജെപി ‘സെഞ്ചറി’ അടിക്കുമോ? തകർന്നടിഞ്ഞ് കോൺഗ്രസ്; ഹിമന്തയ്ക്ക് ഹാട്രിക് തിളക്കം

അടുക്കളകളിൽ ഇനി ഡിഷ് വാഷർ കാലം;പാത്രം കഴുകാൻ പുറത്ത് നിന്നിനി ആള് വേണ്ട

താമര നടുവാൻ തിരഞ്ഞെടുക്കുന്ന ജലസംഭരണിയുടെ അടിയിൽ 4 ഇഞ്ച് കനത്തിലെങ്കിലും മിശ്രിതം നിറയ്ക്കണം. ഏറ്റവും അടിയിൽ ഒരിഞ്ചു കനത്തിൽ മണ്ണിര കംപോസ്റ്റോ ചാണകപ്പൊടിയോ നിരത്താം. അതിനു മുകളിൽ നല്ല ചുവന്ന മണ്ണ് അല്ലെങ്കിൽ പുഴയിലെ എക്കൽ 3 ഇഞ്ച് കനത്തിൽ നിറയ്ക്കണം. ഇതിലാണ് ട്യൂബർ നടേണ്ടത്. വളം അധികമായാൽ… സങ്കരയിനങ്ങൾ വളം അധികമായാൽ വേഗത്തിൽ ചീഞ്ഞുപോകും. ജൈവവളങ്ങൾ പായൽ ഉണ്ടാകുവാനും ഒച്ചു പെരുകാനും കാരണമാകും. രാസവളങ്ങളാണു കൂടുതൽ നല്ലത്. മീനുള്ള ജലാശയമാണെങ്കിൽ രാസവളം ശ്രദ്ധിച്ചു പ്രയോഗിക്കുക. സംഭരണിയിലെ വെള്ളത്തിന്റെ അളവ് അനുസരിച്ച് ഡിഎപി അല്ലെങ്കിൽ എൻപികെ 19:19:19 കടലാസിൽ പല പൊതികളാക്കി പല ഭാഗത്തായി മണ്ണിൽ ഇറക്കി വയ്ക്കണം. മണ്ണിരക്കംപോസ്റ്റ്, ചാണകപ്പൊടി, ആട്ടിൻ കാഷ്ഠം തുടങ്ങിയ ജൈവവളങ്ങൾ നേരിട്ടു നൽകാതെ കിഴിയാക്കി വെള്ളത്തിൽ നിക്ഷേപിക്കാം. ഒരു വർഷത്തോളം വളർച്ചയായ ചെടിയിൽ പൂക്കളുടെ എണ്ണവും ഇലയുടെ വലുപ്പവും കുറയാൻ തുടങ്ങിയാൽ മിശ്രിതം മാറ്റി നടേണ്ട സമയമായി. 4-5 മണിക്കൂർ നേരിട്ടു വെയിൽ കിട്ടുന്നിടത്താണു ചെടി നന്നായി വളരുകയും പുഷ്പിക്കുകയും ചെയ്യു

ഒരു കണ്ടെയ്‌നറിൽ താമര നടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിങ്ങൾ ഉപയോഗിക്കുന്ന കണ്ടെയ്‌നറിന് അടിയിൽ ദ്വാരങ്ങളില്ലെന്ന് ഉറപ്പാക്കുക.
2-3 ഇഞ്ച് മണൽ ഉപയോഗിച്ച് ആരംഭിക്കുക, തുടർന്ന് കളിമണ്ണ് 2-4 ഇഞ്ച് അളവിൽ മണ്ണിൽ മുകളിൽ ഇട്ട് കൊടുക്കുക.
മണ്ണിൽ വേരോ അല്ലെങ്കിൽ കല്ലോ ഇല്ലെന്ന് ഉറപ്പാക്കേണ്ടതാണ്
താമര വളർത്താൻ നിങ്ങൾ വീതിയേറിയതും ആഴം കുറഞ്ഞതുമായ ഒരു കണ്ടെയ്‌നർ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക, അത് വളരാനുള്ള ഏറ്റവും നല്ല മാർഗമിതാണ്.

എങ്ങനെ വളർത്താം

മണ്ണിലേക്ക് വെള്ളമൊഴിച്ച് കുറച്ച് 5- 7 ദിവസം അനക്കാതെ വെക്കാം.
നിങ്ങളുടെ കൈ ഉപയോഗിച്ച് ഒരു ചെറിയ കിടങ്ങ് കുഴിച്ച് ഇലകൾ മുകളിലേക്ക് അഭിമുഖീകരിക്കുന്ന വിധത്തിൽ ദ്വാരത്തിലേക്ക് കിഴങ്ങ് വയ്ക്കുക.

കിഴങ്ങ് മണ്ണ് ഉപയോഗിച്ച് ശ്രദ്ധാപൂർവ്വം മൂടുക (വളരെയധികം മൂടാതിരിക്കുക). ഇങ്ങനെ ചെയ്യുമ്പോൾ കിഴങ്ങുകൾക്ക് കേടുപാടുകൾ സംഭവിക്കാതിരിക്കാൻ ശ്രദ്ധിക്കുക.
മണ്ണ് ചെളി കൊണ്ട് നിറയുന്നത് വരെ വെള്ളം ചേർക്കുക, അത് മണ്ണിന് മുകളിൽ 2 ഇഞ്ച് വരുന്നതുവരെ നിറയ്ക്കുക.
ദിവസേന 6 മണിക്കൂറെങ്കിലും പൂർണ്ണമായി നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് പാത്രമോ കണ്ടെയ്‌നറോ വയ്ക്കുക.വേനൽക്കാലത്താണ് താമരയിൽ പൂക്കളുണ്ടാവുന്നത്.

Tags: LOTOSlotos flower hd
Share1TweetSendShare

Latest stories from this section

അസമിൽ ബിജെപി തേരോട്ടം ; വമ്പൻ വിജയം ഉറപ്പിച്ച് എൻഡിഎ ; മൂന്നാം തവണയും അധികാരത്തിലേക്ക്

അസമിൽ ബിജെപി തേരോട്ടം ; വമ്പൻ വിജയം ഉറപ്പിച്ച് എൻഡിഎ ; മൂന്നാം തവണയും അധികാരത്തിലേക്ക്

ബംഗാളിൽ ‘ദീദി’ വീഴുമോ? കേവല ഭൂരിപക്ഷം കടന്ന് ബിജെപി; 15 വർഷത്തെ തൃണമൂൽ ഭരണത്തിന് അന്ത്യം കുറിച്ച് ‘സുവേന്ദു ഇഫക്ട്

ബംഗാളിൽ ‘ദീദി’ വീഴുമോ? കേവല ഭൂരിപക്ഷം കടന്ന് ബിജെപി; 15 വർഷത്തെ തൃണമൂൽ ഭരണത്തിന് അന്ത്യം കുറിച്ച് ‘സുവേന്ദു ഇഫക്ട്

മമതയുടെ തട്ടകത്തിൽ ‘ഭൂമിപുത്രൻ’ ആഞ്ഞടിക്കുമോ? ബംഗാൾ പോരാട്ടത്തിൽ നന്ദിഗ്രാം ആവർത്തിക്കാൻ സുവേന്ദു അധികാരി; ഭവാനിപൂർ മുൾമുനയിൽ

മമതയുടെ തട്ടകത്തിൽ ‘ഭൂമിപുത്രൻ’ ആഞ്ഞടിക്കുമോ? ബംഗാൾ പോരാട്ടത്തിൽ നന്ദിഗ്രാം ആവർത്തിക്കാൻ സുവേന്ദു അധികാരി; ഭവാനിപൂർ മുൾമുനയിൽ

വിജയ്‌യുടെ വിജയത്തിനായുള്ള പ്രാർത്ഥനയോ? തൃഷയുടെ തിരുപ്പതി സന്ദർശനം സോഷ്യൽ മീഡിയയിൽ വൈറൽ

വിജയ്‌യുടെ വിജയത്തിനായുള്ള പ്രാർത്ഥനയോ? തൃഷയുടെ തിരുപ്പതി സന്ദർശനം സോഷ്യൽ മീഡിയയിൽ വൈറൽ

Discussion about this post

Latest News

ധർമ്മടത്ത് പിണറായി പിന്നിലായപ്പോൾ ചർച്ചയായി ചരിത്രം; കേരളം വാഴിച്ചവരും വീഴ്ത്തിയവരും; തോൽവിയറിഞ്ഞ മുഖ്യമന്ത്രിമാർ ഇവരാണ്

ധർമ്മടത്ത് പിണറായി പിന്നിലായപ്പോൾ ചർച്ചയായി ചരിത്രം; കേരളം വാഴിച്ചവരും വീഴ്ത്തിയവരും; തോൽവിയറിഞ്ഞ മുഖ്യമന്ത്രിമാർ ഇവരാണ്

അസമിൽ ബിജെപി ‘സെഞ്ചറി’ അടിക്കുമോ? തകർന്നടിഞ്ഞ് കോൺഗ്രസ്; ഹിമന്തയ്ക്ക് ഹാട്രിക് തിളക്കം

അസമിൽ ബിജെപി ‘സെഞ്ചറി’ അടിക്കുമോ? തകർന്നടിഞ്ഞ് കോൺഗ്രസ്; ഹിമന്തയ്ക്ക് ഹാട്രിക് തിളക്കം

അടുക്കളകളിൽ ഇനി ഡിഷ് വാഷർ കാലം;പാത്രം കഴുകാൻ പുറത്ത് നിന്നിനി ആള് വേണ്ട

അടുക്കളകളിൽ ഇനി ഡിഷ് വാഷർ കാലം;പാത്രം കഴുകാൻ പുറത്ത് നിന്നിനി ആള് വേണ്ട

അസമിൽ ബിജെപി തേരോട്ടം ; വമ്പൻ വിജയം ഉറപ്പിച്ച് എൻഡിഎ ; മൂന്നാം തവണയും അധികാരത്തിലേക്ക്

അസമിൽ ബിജെപി തേരോട്ടം ; വമ്പൻ വിജയം ഉറപ്പിച്ച് എൻഡിഎ ; മൂന്നാം തവണയും അധികാരത്തിലേക്ക്

ബംഗാളിൽ ‘ദീദി’ വീഴുമോ? കേവല ഭൂരിപക്ഷം കടന്ന് ബിജെപി; 15 വർഷത്തെ തൃണമൂൽ ഭരണത്തിന് അന്ത്യം കുറിച്ച് ‘സുവേന്ദു ഇഫക്ട്

ബംഗാളിൽ ‘ദീദി’ വീഴുമോ? കേവല ഭൂരിപക്ഷം കടന്ന് ബിജെപി; 15 വർഷത്തെ തൃണമൂൽ ഭരണത്തിന് അന്ത്യം കുറിച്ച് ‘സുവേന്ദു ഇഫക്ട്

കേരളത്തിൽ മന്ത്രിപ്പട തകരുന്നു? പിണറായിയടക്കം 14 മന്ത്രിമാർ പിന്നിൽ

കേരളത്തിൽ മന്ത്രിപ്പട തകരുന്നു? പിണറായിയടക്കം 14 മന്ത്രിമാർ പിന്നിൽ

പക വീട്ടി പൊതുജനം ; മുഖ്യമന്ത്രി ഉൾപ്പെടെ 14 മന്ത്രിമാർ പിന്നിൽ ; ഇടതുപക്ഷം ചരിത്രപരമായ തോൽവിയിലേക്ക്

പക വീട്ടി പൊതുജനം ; മുഖ്യമന്ത്രി ഉൾപ്പെടെ 14 മന്ത്രിമാർ പിന്നിൽ ; ഇടതുപക്ഷം ചരിത്രപരമായ തോൽവിയിലേക്ക്

മമതയുടെ തട്ടകത്തിൽ ‘ഭൂമിപുത്രൻ’ ആഞ്ഞടിക്കുമോ? ബംഗാൾ പോരാട്ടത്തിൽ നന്ദിഗ്രാം ആവർത്തിക്കാൻ സുവേന്ദു അധികാരി; ഭവാനിപൂർ മുൾമുനയിൽ

മമതയുടെ തട്ടകത്തിൽ ‘ഭൂമിപുത്രൻ’ ആഞ്ഞടിക്കുമോ? ബംഗാൾ പോരാട്ടത്തിൽ നന്ദിഗ്രാം ആവർത്തിക്കാൻ സുവേന്ദു അധികാരി; ഭവാനിപൂർ മുൾമുനയിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies