Monday, March 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

“പതിനായിരം രൂപയ്ക്ക് ഒരു പഴയ ബൈക്ക് വേണമെന്ന് പറഞ്ഞാൽ വീട്ടുകാർ ചെരുപ്പൂരി അടിക്കുന്നു” ; പെട്രോൾപമ്പ് ജീവനക്കാരന് ബൈക്ക് സമ്മാനിച്ച് നടൻ കെപിവൈ ബാല

by Brave India Desk
Mar 20, 2024, 07:17 pm IST
in News, Entertainment, Lifestyle
Share on FacebookTweetWhatsAppTelegram

ഇൻസ്റ്റഗ്രാമിൽ ഒരു ബൈക്ക് റൈഡർ പങ്കുവെച്ച വീഡിയോ തമിഴ്നാട്ടിലെ ഒരു പെട്രോൾ പമ്പ് ജീവനക്കാരന്റെ ജീവിതത്തിൽ ഉണ്ടാക്കിയത് വലിയൊരു മാറ്റമാണ്. സ്വന്തമായി ഒരു ബൈക്ക് വേണമെന്നുള്ള വലിയ ആഗ്രഹത്തെക്കുറിച്ച് ആയിരുന്നു പെട്രോൾ പമ്പ് ജീവനക്കാരനായ യുവാവ് റൈഡറിനോട് സൂചിപ്പിച്ചിരുന്നത്. ഈ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ ആ പെട്രോൾ പമ്പ് ജീവനക്കാരന് ഒരു പുതിയ ബൈക്ക് തന്നെ സമ്മാനമായി നൽകിയിരിക്കുകയാണ് തമിഴ് നടൻ കെപിവൈ ബാല.

ബൈക്കിൽ ഇന്ധനം നിറയ്ക്കാനായി എത്തിയ റൈഡറുടെ ഹെൽമറ്റ് ക്യാമറയിൽ റെക്കോർഡ് ആയ ദൃശ്യങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിച്ചിരുന്നത്. പെട്രോൾ നിറച്ചു കൊണ്ടിരുന്ന ചെറുപ്പക്കാരൻ റൈഡറിനോട് ഈ ഹെൽമെറ്റ് ക്യാമറയ്ക്ക് എത്രയാണ് വില എന്ന് ചോദിക്കുന്നു. തുടർന്ന് അയാൾ 46,000 രൂപ എന്ന് മറുപടി നൽകുമ്പോൾ പമ്പ് ജീവനക്കാരൻ ശരിക്കും അതിശയിച്ചു. ” എനിക്ക് 10,000 രൂപയ്ക്ക് ഒരു ബൈക്ക് എടുക്കാൻ പോലും ഇതുവരെ സാധിച്ചിട്ടില്ല. ബൈക്ക് വാങ്ങുന്ന ആഗ്രഹം പറയുമ്പോൾ തന്നെ വീട്ടുകാർ ചെരുപ്പ് ഊരി അടിക്കുകയാണ് ” എന്നാണ് ഈ പെട്രോൾ പമ്പ് ജീവനക്കാരൻ സങ്കടം നിറഞ്ഞ ചിരിയോടെ ബൈക്ക് റൈഡറിനോട് വെളിപ്പെടുത്തിയത്.

Stories you may like

പാകിസ്താന് വീണ്ടും നാണക്കേട് ; പാകിസ്താൻ ചർച്ച നടത്തുന്നുണ്ടെങ്കിൽ അത് അവരുടെ കാര്യം, ഞങ്ങൾ പങ്കെടുത്തിട്ടില്ലെന്ന് ഇറാൻ

കുഴിമന്തി കഴിച്ചതല്ല, നഴ്സിന്റെ മരണത്തിന് പിന്നിൽ ലൗ ജിഹാദ് എന്ന് ആരോപണം ; അര്‍ഷാദിനെയും സുഹൈനെയും ചോദ്യം ചെയ്യണമെന്ന് ബന്ധുക്കൾ

ഹെൽമെറ്റ് ക്യാമറയിൽ റെക്കോർഡ് ആയ ഈ സംഭാഷണം ഈ റൈഡർ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെക്കുകയായിരുന്നു. ഈ വീഡിയോ ശ്രദ്ധയിൽപ്പെട്ട നടൻ കെപിവൈ ബാല പുതിയ ഒരു ബൈക്ക് വാങ്ങിക്കൊണ്ട് ഈ ചെറുപ്പക്കാരൻ ജോലി ചെയ്യുന്ന പെട്രോൾ പമ്പിൽ ഇന്ധനം നിറയ്ക്കാൻ എത്തുകയായിരുന്നു. ബൈക്കിൽ ഇന്ധനം നിറച്ച ശേഷം പണത്തിന് പകരം ബൈക്കിന്റെ ചാവി ആ യുവാവിന്റെ കയ്യിൽ വച്ചുകൊടുത്തു. തുടർന്നാണ് യുവാവിന്റെ അതിശയം മാറ്റാനായി ബാല ഹെൽമറ്റ് ഊരി തന്റെ മുഖം വ്യക്തമാക്കിയത്. ഇതോടെ പെട്രോൾ പമ്പ് ജീവനക്കാരൻ ഇയാളെ കെട്ടിപ്പിടിച്ച് കരയുന്നതും ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ കാണാൻ കഴിയുന്നതാണ്. ദശലക്ഷക്കണക്കിന് ആളുകളാണ് കെപിവൈ ബാല പങ്കുവെച്ച ഈ വീഡിയോ ഇതുവരെയായി കണ്ടിരിക്കുന്നത്.

Tags: gifted biketamil actorkpy bala
Share8TweetSendShare

Latest stories from this section

ഡെർബി കാറപകടം ; പ്രതി മലയാളി ; യുകെയിലെത്തിയത് ആശ്രിത വിസയിൽ

യുദ്ധം രൂക്ഷമായാൽ ചെങ്കടലിലെ കേബിളുകൾ തകർക്കക്കപ്പെടാൻ സാധ്യതയെന്ന് റിപ്പോർട്ട് ; ഭീഷണിയുമായി ഹൂതികൾ ; ഇന്ത്യയെ കാത്തിരിക്കുന്നതെന്ത്?

പിണറായി സർക്കാരിന് ബിജെപി പിന്തുണ ; കേരളത്തിൽ നടക്കുന്നത് യുഡിഎഫും ബിജെപി-സിപിഎം സഖ്യവും തമ്മിലുള്ള പോരാട്ടമാണെന്ന് രാഹുൽ ഗാന്ധി

കൈരളിക്കും ദേശാഭിമാനിക്കും മാത്രം മറുപടി ; മാധ്യമപ്രവർത്തകർ എതിർപ്പറിയിച്ചതോടെ എഴുന്നേറ്റ് പോയ മുഖ്യമന്ത്രി തിരികെയെത്തി ; നാടകീയ രംഗങ്ങള്‍

Discussion about this post

Latest News

പാകിസ്താന് വീണ്ടും നാണക്കേട് ; പാകിസ്താൻ ചർച്ച നടത്തുന്നുണ്ടെങ്കിൽ അത് അവരുടെ കാര്യം, ഞങ്ങൾ പങ്കെടുത്തിട്ടില്ലെന്ന് ഇറാൻ

പാകിസ്താന് വീണ്ടും നാണക്കേട് ; പാകിസ്താൻ ചർച്ച നടത്തുന്നുണ്ടെങ്കിൽ അത് അവരുടെ കാര്യം, ഞങ്ങൾ പങ്കെടുത്തിട്ടില്ലെന്ന് ഇറാൻ

കുഴിമന്തി കഴിച്ചതല്ല, നഴ്സിന്റെ മരണത്തിന് പിന്നിൽ ലൗ ജിഹാദ് എന്ന് ആരോപണം ; അര്‍ഷാദിനെയും സുഹൈനെയും ചോദ്യം ചെയ്യണമെന്ന് ബന്ധുക്കൾ

കുഴിമന്തി കഴിച്ചതല്ല, നഴ്സിന്റെ മരണത്തിന് പിന്നിൽ ലൗ ജിഹാദ് എന്ന് ആരോപണം ; അര്‍ഷാദിനെയും സുഹൈനെയും ചോദ്യം ചെയ്യണമെന്ന് ബന്ധുക്കൾ

ഡെർബി കാറപകടം ; പ്രതി മലയാളി ; യുകെയിലെത്തിയത് ആശ്രിത വിസയിൽ

ഡെർബി കാറപകടം ; പ്രതി മലയാളി ; യുകെയിലെത്തിയത് ആശ്രിത വിസയിൽ

യുദ്ധം രൂക്ഷമായാൽ ചെങ്കടലിലെ കേബിളുകൾ തകർക്കക്കപ്പെടാൻ സാധ്യതയെന്ന് റിപ്പോർട്ട് ; ഭീഷണിയുമായി ഹൂതികൾ ; ഇന്ത്യയെ കാത്തിരിക്കുന്നതെന്ത്?

യുദ്ധം രൂക്ഷമായാൽ ചെങ്കടലിലെ കേബിളുകൾ തകർക്കക്കപ്പെടാൻ സാധ്യതയെന്ന് റിപ്പോർട്ട് ; ഭീഷണിയുമായി ഹൂതികൾ ; ഇന്ത്യയെ കാത്തിരിക്കുന്നതെന്ത്?

പിണറായി സർക്കാരിന് ബിജെപി പിന്തുണ ; കേരളത്തിൽ നടക്കുന്നത് യുഡിഎഫും ബിജെപി-സിപിഎം സഖ്യവും തമ്മിലുള്ള പോരാട്ടമാണെന്ന് രാഹുൽ ഗാന്ധി

പിണറായി സർക്കാരിന് ബിജെപി പിന്തുണ ; കേരളത്തിൽ നടക്കുന്നത് യുഡിഎഫും ബിജെപി-സിപിഎം സഖ്യവും തമ്മിലുള്ള പോരാട്ടമാണെന്ന് രാഹുൽ ഗാന്ധി

കൈരളിക്കും ദേശാഭിമാനിക്കും മാത്രം മറുപടി ; മാധ്യമപ്രവർത്തകർ എതിർപ്പറിയിച്ചതോടെ എഴുന്നേറ്റ് പോയ മുഖ്യമന്ത്രി തിരികെയെത്തി ; നാടകീയ രംഗങ്ങള്‍

കൈരളിക്കും ദേശാഭിമാനിക്കും മാത്രം മറുപടി ; മാധ്യമപ്രവർത്തകർ എതിർപ്പറിയിച്ചതോടെ എഴുന്നേറ്റ് പോയ മുഖ്യമന്ത്രി തിരികെയെത്തി ; നാടകീയ രംഗങ്ങള്‍

ഒരു ഇന്ത്യക്കാരൻ കൂടി കൊല്ലപ്പെട്ടു ; കുവൈറ്റിൽ ശുദ്ധജല പ്ലാന്റിന് നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണം

ബീഹാർ നിയമസഭ കൗൺസിലിൽ നിന്നും രാജിവച്ച് നിതീഷ് കുമാർ ; ബീഹാറിന് പുതിയ മുഖ്യമന്ത്രി ഉടൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology