കോഴിക്കോട്: എലത്തൂരിൽ ഹോട്ടൽ ഉടമയെയും ജീവനക്കാരെയും ആക്രമിച്ച് യുവാക്കളുടെ സംഘം. സംഭവത്തിൽ ഹോട്ടൽ ഉടമയ്ക്കും രണ്ട് ജീവനക്കാർക്കും പരിക്കേറ്റു. വെങ്ങാലിയിൽ പ്രവർത്തിക്കുന്ന ചങ്ങായീസ് തട്ടുകയിലായിരുന്നു സംഭവം.
കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു ആക്രമണം. ആറംഗ സംഘമാണ് ആക്രമണം നടത്തിയത്. രാത്രി ഇവിടെ ഭക്ഷണം കഴിക്കാൻ എത്തിയതായിരുന്നു ആറംഗ സംഘം. ഭക്ഷണം കഴിച്ച് ബില്ല് കൊടുക്കാൻ നേരം സംഘം ഹോട്ടൽ ഉടമയായ എരഞ്ഞിക്കൽ സ്വദേശി ബൈജുവിനെ അസഭ്യം പറയുകയായിരുന്നു. തുടർന്ന് വാക്ക് തർക്കം ആയി. ഇതിനിടെ അദ്ദേഹത്തെ സംഘം മർദ്ദിക്കുകയായിരുന്നു. ഇത് കണ്ട് ജീവനക്കാരായ ആകാശ്, ചന്ദ്രൻ എന്നിവർ തടയാൻ എത്തി. ഇവരെയും അക്രമി സംഘം ആക്രമിക്കുകയായിരുന്നു.
മൂന്ന് പേർക്കും തലയ്ക്കാണ് സാരമായി പരിക്കേറ്റത്. മൂന്ന് പേരും കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.
പശ്ചിമ ബംഗാൾ സ്വദേശികളാണ് ആകാശും ചന്ദനും. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post