പാലക്കാട്: ആലത്തൂർ മണ്ഡലം ഇടതു സ്ഥാനാർത്ഥി കെ രാധാകൃഷ്ണന്റെ പ്രചാരണ ബോർഡിന് തീപിടിച്ചു. കുഴൽമന്ദം ചന്തപുര ജംഗ്ഷനിലാണ് സംഭവം. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് സംഭവത്തിന് പിന്നിൽ എന്നാണ് എൽഡിഎഫ് ആരോപിക്കുന്നത്.
ഇന്നലെ രാത്രിയായിരുന്നു സംഭവം നടന്നത്. ജംഗ്ഷനിൽ കെ രാധാകൃഷ്ണന്റെ ബോർഡ് വച്ചിരുന്നു. ഇതിലാണ് ആദ്യം തീ പിടിച്ചത്. ബോർഡിന്റെ ഒരു ഭാഗം പൂർണമായി കത്തിനശിച്ചു. പിന്നീട് തീ പറമ്പിലേക്ക് പടരുകയായിരുന്നു. തീ കണ്ട് നാട്ടുകാർ ഓടി എത്തിയെങ്കിലും അണയ്ക്കാൻ സാധിച്ചില്ല.
നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. സംഭവത്തിൽ പോലീസ് കേസ് എടുത്തു. ബോർഡിന് ആരെങ്കിലും തീവെച്ചതാണോ എന്ന് ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേക്ഷിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു.
Discussion about this post