ഇടുക്കി: കട്ടപ്പന ഇരട്ടക്കൊലപാതക കേസിലെ പ്രധാനപ്രതി നിതീഷ് ദുർമന്ത്രവാദത്തിന്റെ കഥയെഴുതുന്ന എഴുത്തുകാരൻ. ആഭിചാരത്തിലൂടെ പെൺകുട്ടിയെ സ്വന്തമാക്കുന്ന നോവൽ 2018ൽ ഓൺലൈനിലൂടെയാണ് ഇയാൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്.
അരലക്ഷത്തോളം പേരാണ് ഈ കഥ ഇതുവരെ വായിച്ചിട്ടുള്ളത്. നിതീഷ് പിആർ എന്ന തൂലികാ നാമത്തിലാണ് ഇയാൾ നോവൽ പ്രസിദ്ധീകരിച്ചത്.
ദുർമന്ത്രവാദത്തെയും ആഭിചാരക്രിയകളെയും അടിസ്ഥാനമാക്കിയുള്ളതാണ് നോവലിന്റെ പ്രമേയം. ഒരു പെൺകുട്ടിയെ ബുദ്ധിഭ്രമത്തിന് വിധേയയാക്കി അവളെ സ്വന്തമാക്കാൻ ശ്രമിക്കുന്ന ദുർമന്ത്രവാദിയും അയാളിൽ നിന്നും പെൺകുട്ടിയെ മോചിപ്പിക്കാൻ ശ്രമിക്കുന്ന മറ്റൊരു മന്ത്രവാദിയുമാണ്് നോവലിന്റെ ഇതിവൃത്തം. എന്നാൽ, ആറ് അദ്ധ്യായങ്ങൾ മാത്രമാണ് ഇയാൾ എഴുതിയത്.
ഇതിന് പുറമേ മറ്റ് രണ്ട് നോവൽ കൂടി ഇയാൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവയും അപൂർണമാണ്. ദൃശ്യം സിനിമയിലേതുപോലെയാണ് ഇയാൾ കുറ്റകൃത്യത്തെ മറയ്ക്കാൻ ശ്രമിച്ചത്. ദൃശ്യത്തിൽ നായകൻ മൃതദേഹം പോലീസ് സ്റ്റേഷന്റെ തറയിൽ മറവു ചെയ്തതു പോലെ വിജയൻ എന്നയാളുടെ മൃതദേഹം വീടിന്റെ തറയിലാണ് നിതീഷ് മറവു ചെയ്തത്. കൂട്ടുപ്രതി പിടിയിലായ ദിവസം താൻ കൊച്ചിയിലായിരുന്നെന്നു കാണിക്കാൻ ബസ് ടിക്കറ്റും പോലീസിനെ കാണിച്ചിരുന്നു.












Discussion about this post