Saturday, July 25, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ഏകീകൃത സിവിൽ കോഡ് ബിൽ പാസാക്കി അസം ; ബഹുഭാര്യത്വത്തിന് പൂർണനിരോധനം, ലംഘിച്ചാൽ 7 വർഷം തടവ്

by Brave India Desk
May 27, 2026, 05:07 pm IST
in News, India
Oplus_16908288

Oplus_16908288

Share on FacebookTweetWhatsAppTelegram

ദിസ്പുർ : ചരിത്രപരമായ ഏകീകൃത സിവിൽ കോഡ് ബിൽ പാസാക്കി അസം സർക്കാർ. പ്രതിപക്ഷത്തിന്റെ കടുത്ത ബഹളങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഇടയിലാണ് ‘ദി യൂണിഫോം സിവിൽ കോഡ്, അസം, 2026’ ബിൽ അസം നിയമസഭയിൽ ബിജെപി സർക്കാർ പാസാക്കിയത്. ഇതോടെ രാജ്യത്ത് യു.സി.സി പാസാക്കുന്ന മൂന്നാമത്തെ സംസ്ഥാനമായി അസം മാറി. നേരത്തെ ബിജെപി ഭരിക്കുന്ന ഉത്തരാഖണ്ഡും ഗുജറാത്തും ആണ് ഏകീകൃത സിവിൽ കോഡ് ബിൽ പാസാക്കിയിട്ടുള്ളത്.

ഏകീകൃത സിവിൽ കോഡ് പാസായതോടെ സംസ്ഥാനത്ത് ഇനി ബഹുഭാര്യത്വത്തിന് പൂർണ്ണ നിരോധനം ഉണ്ടായിരിക്കും. വിവാഹിതരാകുന്ന സമയത്ത് ഇരുപങ്കാളികൾക്കും ജീവിച്ചിരിക്കുന്ന മറ്റൊരു പങ്കാളി ഉണ്ടാകാൻ പാടില്ല. ഭാരതീയ ന്യായ സംഹിത (BNS), 2023 സെക്ഷൻ 82 പ്രകാരം ഈ വ്യവസ്ഥ ലംഘിക്കുന്നവർക്ക് 7 വർഷം വരെ തടവ് ശിക്ഷ ലഭിക്കും. എന്നാൽ നിയമം നിലവിൽ വരുന്നതിന് മുൻപ് നടന്ന ബഹുഭാര്യത്വ വിവാഹങ്ങൾക്ക് ഇതിൽ നിന്ന് ഇളവ് നൽകിയിട്ടുണ്ട്. ഇതോടൊപ്പം ലിവ്-ഇൻ റിലേഷൻഷിപ്പിന് രജിസ്ട്രേഷൻ നിർബന്ധമായിരിക്കും. ​അസമിൽ ഒരുമിച്ച് താമസിക്കുന്ന പങ്കാളികൾ ഒരു മാസത്തിനകം സബ് രജിസ്ട്രാർ മുൻപാകെ നിർബന്ധമായും രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. അവർ അസം സ്വദേശികളാണെങ്കിലും അല്ലെങ്കിലും സംസ്ഥാനത്ത് ഒരുമിച്ച് താമസിക്കുകയാണെങ്കിൽ ഈ നിയമം ബാധകമാണ്. ​ലിവ്-ഇൻ പങ്കാളിത്തം രജിസ്റ്റർ ചെയ്യാതിരുന്നാൽ 3 മാസം വരെ തടവോ 10,000 രൂപ പിഴയോ അല്ലെങ്കിൽ ഇവ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കും.

Stories you may like

‘ചില മാധ്യമങ്ങൾ വ്യാജവാർത്ത പ്രചരിപ്പിക്കുന്നു’; ജന്തർ മന്തർ പോലീസ് നടപടിക്കെതിരെ സുപ്രീംകോടതിയിൽ ഒരു ഹർജിയും ഫയൽ ചെയ്തിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ്

പാകിസ്താനിൽ സുരക്ഷാ സേനയ്ക്ക് നേരെ വൻ ചാവേറാക്രമണം; 12 സൈനികർ ഉൾപ്പെടെ 15 പേർ കൊല്ലപ്പെട്ടു

കൂടാതെ, വിവാഹിതരാകാൻ പുരുഷന് 21 വയസ്സും സ്ത്രീക്ക് 18 വയസ്സും പൂർത്തിയായിരിക്കണം. വിവാഹമോ വിവാഹമോചനമോ നടന്ന് 60 ദിവസത്തിനകം സബ് രജിസ്ട്രാർക്ക് മെമ്മോറാണ്ടം സമർപ്പിച്ച് രജിസ്ട്രേഷൻ പൂർത്തിയാക്കണം. നിശ്ചിത സമയത്തിനകം രജിസ്റ്റർ ചെയ്യാതിരുന്നാൽ 10,000 രൂപ മുതൽ 25,000 രൂപ വരെ പിഴ ഈടാക്കാം. വിവാഹമോചനത്തിന് എല്ലാ മതസ്ഥർക്കും ഒരേ നിയമപരമായ കാരണങ്ങൾ (ക്രൂരത, ഉപേക്ഷിച്ചുപോകൽ, പരസ്പരസമ്മതം) ബാധകമാകും. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളുടെ സംരക്ഷണ ചുമതല സാധാരണയായി അമ്മമാർക്കായിരിക്കും. അതേസമയം, അസമിലെ ഭരണഘടനാപരമായ സംരക്ഷണം ലഭിച്ചിട്ടുള്ള ഷെഡ്യൂൾഡ് ട്രൈബുകളെ (ST) ഈ നിയമത്തിന്റെ പരിധിയിൽ നിന്ന് പൂർണ്ണമായി ഒഴിവാക്കിയിട്ടുണ്ട്. അവരുടെ പരമ്പരാഗത ആചാരങ്ങളിലും ഗോത്ര നിയമങ്ങളിലും യു.സി.സി ഇടപെടില്ല.

Tags: Polygamy Banassam passes uccBJPassamuniform civil codeHimanta Biswa Sharma
ShareTweetSendShare

Latest stories from this section

എൻടിഎയിൽ നിന്ന് 47 ഉദ്യോഗസ്ഥരെ പുറത്താക്കി; കൂടുതൽ നടപടികൾക്ക് സാധ്യത ; നീറ്റ് ചോർച്ചയിൽ വൻ നടപടിയുമായി കേന്ദ്രം

എൻടിഎയിൽ നിന്ന് 47 ഉദ്യോഗസ്ഥരെ പുറത്താക്കി; കൂടുതൽ നടപടികൾക്ക് സാധ്യത ; നീറ്റ് ചോർച്ചയിൽ വൻ നടപടിയുമായി കേന്ദ്രം

സിജെപി പ്രതിഷേധം ; 3 മണിക്കൂറിനുള്ളിൽ ബിറ്റ്‌ചാറ്റ് ബ്ലോക്ക് ചെയ്യാൻ ഗിറ്റ്ഹബിന് നിർദ്ദേശം നൽകി കേന്ദ്രസർക്കാർ

സിജെപി പ്രതിഷേധം ; 3 മണിക്കൂറിനുള്ളിൽ ബിറ്റ്‌ചാറ്റ് ബ്ലോക്ക് ചെയ്യാൻ ഗിറ്റ്ഹബിന് നിർദ്ദേശം നൽകി കേന്ദ്രസർക്കാർ

കേരളപ്പിറവിക്കും മുൻപ് ആരംഭിച്ച കെഎസ്ആർടിസി; ആനവണ്ടിക്ക് ഇന്ന് 58-ാം പിറന്നാൾ; അറിയാം ആ ചരിത്രം

സൗജന്യ ടിക്കറ്റിൽ വൻ വെട്ടിപ്പ്: പുരുഷൻമാർക്ക് ‘സ്ത്രീ’ ടിക്കറ്റ് കൊടുത്ത് കെഎസ്ആർടിസി ജീവനക്കാരുടെ തട്ടിപ്പ്!

ട്യൂഷനെത്തിയ കുട്ടികളോട് ലൈംഗികാതിക്രമം; തൃശ്ശൂരിൽ പോക്സോ കേസിൽ അധ്യാപകൻ പിടിയിൽ

ട്യൂഷനെത്തിയ കുട്ടികളോട് ലൈംഗികാതിക്രമം; തൃശ്ശൂരിൽ പോക്സോ കേസിൽ അധ്യാപകൻ പിടിയിൽ

Latest News

‘ചില മാധ്യമങ്ങൾ വ്യാജവാർത്ത പ്രചരിപ്പിക്കുന്നു’; ജന്തർ മന്തർ പോലീസ് നടപടിക്കെതിരെ സുപ്രീംകോടതിയിൽ ഒരു ഹർജിയും ഫയൽ ചെയ്തിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ്

‘ചില മാധ്യമങ്ങൾ വ്യാജവാർത്ത പ്രചരിപ്പിക്കുന്നു’; ജന്തർ മന്തർ പോലീസ് നടപടിക്കെതിരെ സുപ്രീംകോടതിയിൽ ഒരു ഹർജിയും ഫയൽ ചെയ്തിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ്

പാകിസ്താനിൽ സുരക്ഷാ സേനയ്ക്ക് നേരെ വൻ ചാവേറാക്രമണം; 12 സൈനികർ ഉൾപ്പെടെ 15 പേർ കൊല്ലപ്പെട്ടു

പാകിസ്താനിൽ സുരക്ഷാ സേനയ്ക്ക് നേരെ വൻ ചാവേറാക്രമണം; 12 സൈനികർ ഉൾപ്പെടെ 15 പേർ കൊല്ലപ്പെട്ടു

എൻടിഎയിൽ നിന്ന് 47 ഉദ്യോഗസ്ഥരെ പുറത്താക്കി; കൂടുതൽ നടപടികൾക്ക് സാധ്യത ; നീറ്റ് ചോർച്ചയിൽ വൻ നടപടിയുമായി കേന്ദ്രം

എൻടിഎയിൽ നിന്ന് 47 ഉദ്യോഗസ്ഥരെ പുറത്താക്കി; കൂടുതൽ നടപടികൾക്ക് സാധ്യത ; നീറ്റ് ചോർച്ചയിൽ വൻ നടപടിയുമായി കേന്ദ്രം

സിജെപി പ്രതിഷേധം ; 3 മണിക്കൂറിനുള്ളിൽ ബിറ്റ്‌ചാറ്റ് ബ്ലോക്ക് ചെയ്യാൻ ഗിറ്റ്ഹബിന് നിർദ്ദേശം നൽകി കേന്ദ്രസർക്കാർ

സിജെപി പ്രതിഷേധം ; 3 മണിക്കൂറിനുള്ളിൽ ബിറ്റ്‌ചാറ്റ് ബ്ലോക്ക് ചെയ്യാൻ ഗിറ്റ്ഹബിന് നിർദ്ദേശം നൽകി കേന്ദ്രസർക്കാർ

കേരളപ്പിറവിക്കും മുൻപ് ആരംഭിച്ച കെഎസ്ആർടിസി; ആനവണ്ടിക്ക് ഇന്ന് 58-ാം പിറന്നാൾ; അറിയാം ആ ചരിത്രം

സൗജന്യ ടിക്കറ്റിൽ വൻ വെട്ടിപ്പ്: പുരുഷൻമാർക്ക് ‘സ്ത്രീ’ ടിക്കറ്റ് കൊടുത്ത് കെഎസ്ആർടിസി ജീവനക്കാരുടെ തട്ടിപ്പ്!

ട്യൂഷനെത്തിയ കുട്ടികളോട് ലൈംഗികാതിക്രമം; തൃശ്ശൂരിൽ പോക്സോ കേസിൽ അധ്യാപകൻ പിടിയിൽ

ട്യൂഷനെത്തിയ കുട്ടികളോട് ലൈംഗികാതിക്രമം; തൃശ്ശൂരിൽ പോക്സോ കേസിൽ അധ്യാപകൻ പിടിയിൽ

ലണ്ടനിലെ ആഡംബര ഹോട്ടലിൽ ലഹരിയുടെ അമിതോപയോഗം; 29-കാരനായ സൗദി രാജകുമാരൻ മരിച്ച നിലയിൽ!

ലണ്ടനിലെ ആഡംബര ഹോട്ടലിൽ ലഹരിയുടെ അമിതോപയോഗം; 29-കാരനായ സൗദി രാജകുമാരൻ മരിച്ച നിലയിൽ!

‘ആ ഫെയിൽഡ് ഫിലിംമേക്കർ എന്റെ അച്ഛനാണ്!’; പേളി മാണിക്കെതിരെ  സിബി മലയിലിന്റെ മകൻ

‘ആ ഫെയിൽഡ് ഫിലിംമേക്കർ എന്റെ അച്ഛനാണ്!’; പേളി മാണിക്കെതിരെ  സിബി മലയിലിന്റെ മകൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies