Sunday, September 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

മമത ബാനർജിയുടെ വലംകൈ ബിജെപിയിലേക്ക്?; എല്ലാ പാർട്ടി പദവികളും രാജിവെച്ച് എംപി കാകോലി ഘോഷ് ദസ്തിദാർ

by Brave India Desk
May 27, 2026, 03:48 pm IST
in News, India
Share on Facebook
Tweet
WhatsAppTelegram

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ തൃണമൂൽ കോൺഗ്രസിനെ ഉലച്ച് ഉൾപാർട്ടി കലഹം രൂക്ഷമാകുന്നു. പാർട്ടി അധ്യക്ഷ മമത ബാനർജിയുടെ ഏറ്റവും അടുത്ത വിശ്വസ്തയും മുതിർന്ന ലോക്സഭാ എംപിയുമായ ഡോ. കാകോലി ഘോഷ് ദസ്തിദാർ പാർട്ടിയിലെ എല്ലാ സുപ്രധാന പദവികളും രാജിവെച്ചു. ബരാസത് പാർലമെന്ററി മണ്ഡലത്തിലെ തൃണമൂൽ കോൺഗ്രസ് ജില്ലാ അധ്യക്ഷ പദവിയും കാകോലി ഘോഷ് രാജിവച്ചു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ നേതൃത്വത്തിൽ നടന്ന ഔദ്യോഗിക അഡ്മിനിസ്ട്രേറ്റീവ് റിവ്യൂ യോഗത്തിൽ കാകോലി ഘോഷ് പങ്കെടുത്തത് വലിയ ചർച്ചയായിരിക്കുന്ന വേളയിലാണ് പാർട്ടി പദവികളിൽ നിന്നുമുള്ള ഈ രാജി. ഇതോടെ കാകോലി ബിജെപിയിൽ ചേരുമെന്ന സൂചന ശക്തമായിരിക്കുകയാണ്.

ബംഗാൾ നിയമസഭ തിരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിക്ക് പിന്നാലെ
തൃണമൂൽ കോൺഗ്രസിന് വേണ്ടി പ്രവർത്തിച്ച തിരഞ്ഞെടുപ്പ് കൺസൾട്ടൻസി സ്ഥാപനമായ ഐ-പാക്കിനെതിരെ രൂക്ഷമായ ഭാഷയിലാണ് കാകോലി ഘോഷ് പ്രതികരിച്ചത്. ഐ-പാക്കിലെ യുവപ്രവർത്തകർ താഴേത്തട്ടിലുള്ള പാർട്ടി പ്രവർത്തകരെ ദ്രോഹിക്കുകയും കടുത്ത സമ്മർദ്ദത്തിലാക്കുകയും ചെയ്തതായി അവർ ആരോപിച്ചു. ഇത്തരം താൽക്കാലിക ഏജൻസികളെ വിശ്വസിച്ച് രാജ്യം കെട്ടിപ്പടുക്കാൻ കഴിയില്ലെന്നും, അവർ പോകുന്നിടത്തെല്ലാം തിരഞ്ഞെടുപ്പിൽ അപകടകരമായ ഫലങ്ങളാണ് ഉണ്ടാക്കുകയെന്നും അവർ തുറന്നടിച്ചു. കൂടാതെ, ബംഗാളിൽ തൃണമൂൽ ഭരണകാലത്തുണ്ടായ അഴിമതിയും സുതാര്യതക്കുറവും ജനങ്ങൾക്കിടയിൽ വലിയ ആശങ്ക ഉണ്ടാക്കിയതായി കാകോലി ഘോഷ് ചൂണ്ടിക്കാട്ടി. പഞ്ചായത്ത്, മുൻസിപ്പാലിറ്റി തലങ്ങളിലെ താഴേത്തട്ടിലുള്ള ജനപ്രതിനിധികൾ വ്യാപകമായി പണം തട്ടിയെടുക്കലിലും അനധികൃത പ്രവർത്തനങ്ങളിലും ഏർപ്പെട്ടത് പാർട്ടിയുടെ അടിത്തറ ഇളക്കിയെന്നും, പാർട്ടിയിൽ ക്രിമിനൽവൽക്കരണം പടർന്നുപിടിച്ചതായും അവർ തുറന്നുപറഞ്ഞിരുന്നു. ഈ തുറന്നു പറച്ചിലുകൾക്ക് പിന്നാലെ ലോക്സഭയിലെ തൃണമൂൽ കോൺഗ്രസിന്റെ ചീഫ് വിപ്പ് പദവിയിൽ നിന്ന് കാകോലിയെ മാറ്റിയിരുന്നു.

Stories you may like

2030-ഓടെ പ്രതിവർഷം 50 വിക്ഷേപണങ്ങൾ; ബഹിരാകാശത്ത് ഇന്ത്യയുടെ വമ്പൻ കുതിപ്പ്, സ്വകാര്യ മേഖലയ്ക്ക് പുതിയ ചിറകുകൾ

സൗത്ത് വെസ്റ്റ് ഡൽഹിയിൽ വിദ്യാർത്ഥികളുടെ പിജി കെട്ടിടം തകർന്നു വീണു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം, രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ

Tags: west bengaltrinamool congressmamata bannerjeekakoli ghosh
Share
Tweet
SendShare

Latest stories from this section

അന്ന് രാധാകൃഷ്ണൻ, ഇന്ന് അങ്ങ്; മെട്രോ യാത്രയ്ക്കിടെ മോദിയെ മുൻ രാഷ്ട്രപതിയോട് ഉപമിച്ച് വിദ്യാർത്ഥി

അന്ന് രാധാകൃഷ്ണൻ, ഇന്ന് അങ്ങ്; മെട്രോ യാത്രയ്ക്കിടെ മോദിയെ മുൻ രാഷ്ട്രപതിയോട് ഉപമിച്ച് വിദ്യാർത്ഥി

ഗാന്ധിയും നെഹ്രുവും യുകെയിൽ പോയല്ലേ പഠിച്ചത്? മന്ത്രിമാരുടെ വിദേശചികിത്സാ വിവാദത്തിൽ ക്യാപ്‌സ്യൂളുമായി എംഎ ബേബി

‘ബിജെപിയെയും സഖ്യശക്തികളെയും തോൽപ്പിക്കുകയാണ് മുഖ്യലക്ഷ്യം’; എം.എ. ബേബി

താൻ സ്ത്രീ ശാക്തീകരണത്തിനൊപ്പം; കാന്തപുരത്തിന്റെ വിവാദ പ്രസ്താവന, ഒറ്റതിരിഞ്ഞ് ആക്രമിക്കേണ്ടെന്ന് ഫാത്തിമ തെഹ്‌ലിയ

താൻ സ്ത്രീ ശാക്തീകരണത്തിനൊപ്പം; കാന്തപുരത്തിന്റെ വിവാദ പ്രസ്താവന, ഒറ്റതിരിഞ്ഞ് ആക്രമിക്കേണ്ടെന്ന് ഫാത്തിമ തെഹ്‌ലിയ

ആകാശപോരിന് പിന്നാലെ കടലിലും യുദ്ധം; 24 മണിക്കൂറിനിടെ തകർത്തത് 9 കപ്പലുകൾ, ഇറാൻ എണ്ണ ടാങ്കർ മുങ്ങി, പടക്കപ്പലുകൾ ലക്ഷ്യമിട്ട് ടെഹ്‌റാൻ

ആകാശപോരിന് പിന്നാലെ കടലിലും യുദ്ധം; 24 മണിക്കൂറിനിടെ തകർത്തത് 9 കപ്പലുകൾ, ഇറാൻ എണ്ണ ടാങ്കർ മുങ്ങി, പടക്കപ്പലുകൾ ലക്ഷ്യമിട്ട് ടെഹ്‌റാൻ

Latest News

ഒരു കപ്പ് ചായയിൽ തുടങ്ങിയ സംശയം!മുരള്യ പാലിന്റെ മുതലാളി ആര്?

ഒരു കപ്പ് ചായയിൽ തുടങ്ങിയ സംശയം!മുരള്യ പാലിന്റെ മുതലാളി ആര്?

മൂന്നാം ടെസ്റ്റിന് തൊട്ടുമുമ്പ് പാക് താരങ്ങളുടെ ഫോണുകൾ പിടിച്ചെടുത്ത് പിസിബി; ഇംഗ്ലണ്ട് പര്യടനത്തിനിടെ അസാധാരണ നടപടി

മൂന്നാം ടെസ്റ്റിന് തൊട്ടുമുമ്പ് പാക് താരങ്ങളുടെ ഫോണുകൾ പിടിച്ചെടുത്ത് പിസിബി; ഇംഗ്ലണ്ട് പര്യടനത്തിനിടെ അസാധാരണ നടപടി

ടീച്ചറുടെ ചിട്ടിപ്പണത്തിൽ പിറന്ന Chipo ചിപ്സ്;ശങ്കരേട്ടന്റെ  ഉപ്പേരി വിപ്ലവം

ടീച്ചറുടെ ചിട്ടിപ്പണത്തിൽ പിറന്ന Chipo ചിപ്സ്;ശങ്കരേട്ടന്റെ ഉപ്പേരി വിപ്ലവം

2030-ഓടെ പ്രതിവർഷം 50 വിക്ഷേപണങ്ങൾ; ബഹിരാകാശത്ത് ഇന്ത്യയുടെ വമ്പൻ കുതിപ്പ്, സ്വകാര്യ മേഖലയ്ക്ക് പുതിയ ചിറകുകൾ

2030-ഓടെ പ്രതിവർഷം 50 വിക്ഷേപണങ്ങൾ; ബഹിരാകാശത്ത് ഇന്ത്യയുടെ വമ്പൻ കുതിപ്പ്, സ്വകാര്യ മേഖലയ്ക്ക് പുതിയ ചിറകുകൾ

സൗത്ത് വെസ്റ്റ് ഡൽഹിയിൽ വിദ്യാർത്ഥികളുടെ പിജി കെട്ടിടം തകർന്നു വീണു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം, രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ

സൗത്ത് വെസ്റ്റ് ഡൽഹിയിൽ വിദ്യാർത്ഥികളുടെ പിജി കെട്ടിടം തകർന്നു വീണു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം, രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ

ചോക്ലേറ്റ് ഹീറോ ഇമേജ് ശാപമായോ?  ലാലേട്ടനൊപ്പം തുടക്കം;ശങ്കർ തോറ്റുപോകുകയായിരുന്നോ?

ചോക്ലേറ്റ് ഹീറോ ഇമേജ് ശാപമായോ? ലാലേട്ടനൊപ്പം തുടക്കം;ശങ്കർ തോറ്റുപോകുകയായിരുന്നോ?

അന്ന് രാധാകൃഷ്ണൻ, ഇന്ന് അങ്ങ്; മെട്രോ യാത്രയ്ക്കിടെ മോദിയെ മുൻ രാഷ്ട്രപതിയോട് ഉപമിച്ച് വിദ്യാർത്ഥി

അന്ന് രാധാകൃഷ്ണൻ, ഇന്ന് അങ്ങ്; മെട്രോ യാത്രയ്ക്കിടെ മോദിയെ മുൻ രാഷ്ട്രപതിയോട് ഉപമിച്ച് വിദ്യാർത്ഥി

സഞ്ജുവിനെ കണ്ടഭാവം നടിക്കാതെ ശ്രീശാന്ത്; കെസിഎൽ വേദിയിലെ ‘അവഗണന’ വൈറൽ, താരങ്ങൾ തമ്മിൽ വഴക്ക്?

സഞ്ജുവിനെ കണ്ടഭാവം നടിക്കാതെ ശ്രീശാന്ത്; കെസിഎൽ വേദിയിലെ ‘അവഗണന’ വൈറൽ, താരങ്ങൾ തമ്മിൽ വഴക്ക്?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies