ഹാനോയ്: അസഹനീയമായ വേദനയെ തുടർന്ന് ചികിത്സ തേടിയ യുവാവിന്റെ വയറ്റിൽ നിന്നും കണ്ടെടുത്തത് ജീവനുള്ള മത്സ്യം. നേപ്പാളിലെ വിയറ്റ്‌നാമിലാണ് സംഭവം. ദീർഘനാളായി കഠിനമായ വയറുവേദനയെ തുടർന്ന് ചികിത്സ തേടിയ 34 കാരന്റെ വയറ്റിൽ ആയിരുന്നു ജീവനുള്ള ആരൽ മത്സ്യത്തെ കണ്ടെടുത്തിയത്.
വയറുവേദനയുമായി വന്ന യുവാവിനെ അൾട്രാസൗണ്ട് പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. അപ്പോൾ വയറിനുള്ളിൽ നീളത്തിൽ ഒരു വസ്തു കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു. ഇതാണ് വയറിനുള്ളിൽ വേദനയ്ക്ക് കാരണമെന്ന് തിരിച്ചറിഞ്ഞ ഡോക്ടർമാർ 34 കാരനെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
ശസ്ത്രക്രിയയക്കായി വയറ് കീറി നോക്കിയപ്പോഴായിരുന്നു അതിനുള്ളിൽ മീനിനെ കണ്ടത്. ഇത് ഇളകാൻ ആരംഭിച്ചതോടെ ജീവനുണ്ടെന്ന് വ്യക്തമായി. ഇതോടെ അതിവിദഗ്ധമായി മീനിനെ പുറത്തെടുക്കുകയായിരുന്നു. 30 സെന്റിമീറ്റർ ആയിരുന്നു ആരൽ മത്സ്യത്തിന്റെ നീളം. ശസ്ത്രക്രിയയ്ക്ക് ശേഷം 34 കാരൻ സുഖം പ്രാപിക്കുന്നതായി ഡോക്ടർമാർ അറിയിച്ചു.
അതേസമയം എങ്ങനെയാണ് ഇയാളുടെ വയറ്റിൽ മീൻ എത്തിയത് എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. കടലിലോ മറ്റോ കുളിക്കുന്ന സമയത്ത് അകത്ത് കയറിയതാകാം എന്നാണ് നിഗമനം. എന്നാൽ മീന് എങ്ങനെ ജീവനോടെ വയറ്റിൽ തുടർന്നു എന്നത് ഡോക്ടർമാരെ അമ്പരപ്പിക്കുന്നുണ്ട്.
Discussion about this post