തൃശ്ശൂർ : തൃശ്ശൂരിൽ പെട്രോൾ പമ്പിനുള്ളിൽ വച്ച് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു. ഇരിങ്ങാലക്കുടയിലെ പെട്രോൾ പമ്പിൽ വച്ചായിരുന്നു യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇന്നലെ രാത്രി എട്ടു മണിയോടെ ആയിരുന്നു യുവാവ് പമ്പിൽ എത്തി പെട്രോൾ ദേഹത്ത് ഒഴിച്ച് തീ കൊളുത്തിയത്.
കാട്ടുങ്ങച്ചിറ സ്വദേശിയായ ഷാനവാസ് എന്ന 43 വയസ്സുകാരനാണ് മരിച്ചത്. പെട്രോൾ വാങ്ങാൻ എന്ന രീതിയിലായിരുന്നു യുവാവ് പെട്രോൾ പമ്പിൽ എത്തിയിരുന്നത്. ജീവനക്കാരൻ അടുത്തുനിന്നും മാറിയ സമയം ഇയാൾ പെട്രോൾ തലവഴി ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.
ഗുരുതരമായി പൊള്ളലേറ്റ ഷാനവാസിനെ ഉടൻതന്നെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചിരുന്നു. ചികിത്സയിൽ കഴിയട്ടെ ഞായറാഴ്ച മരണം സംഭവിക്കുകയായിരുന്നു. കുടുംബ പ്രശ്നങ്ങളാണ് യുവാവിന്റെ ആത്മഹത്യക്ക് കാരണമെന്നാണ് സൂചന.
Discussion about this post