ലക്നൗ: നേരത്തെ പ്രതീക്ഷിച്ചിരുന്നത് പോലെ, പിലിഭിത് ലോക്സഭാ സീറ്റിൽ നിന്ന് വരുൺ ഗാന്ധിയെ ഒഴിവാക്കുകയും അമ്മ മേനക ഗാന്ധിയെ സുൽത്താൻപൂർ മണ്ഡലത്തിൽ നിലനിർത്തുകയും ചെയ്തുകൊണ്ട് ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള തങ്ങളുടെ അഞ്ചാമത്തെ സ്ഥാനാർത്ഥി പട്ടിക ഞായറാഴ്ച പുറത്തിറക്കി ബിജെപി.
പാർട്ടിയുമായി അസ്വാരസ്യങ്ങൾ നിലനിൽക്കുകയും, അനാവശ്യമായ പ്രസ്താവനകൾ നടത്തുകയും ചെയ്തിരുന്ന വരുൺ ഗാന്ധി രാഹുലിനോടും പ്രിയങ്കയോടും കൂടുതൽ എടുക്കുന്നതിന്റെ സൂചനകൾ നൽകിയിരുന്നു.
ഉത്തർപ്രദേശിലെ പിലിഭിത്തിൽ നിന്ന് വരുൺ ഗാന്ധിയെ ഒഴിവാക്കി മുൻ കോൺഗ്രസ് നേതാവ് ജിതിൻ പ്രസാദയ്ക്കാണ് ബി ജെ പി സീറ്റ് നൽകിയത്.
Discussion about this post