തിരുവനന്തപുരം: തലസ്ഥാനത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതി അറസ്റ്റിൽ. വെള്ളറട, അമ്പൂരിയിൽ ആണ് സംഭവം. കേസിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കള്ളിക്കാട്, മൈലക്കര സ്വദേശി ശ്രീരാജ് 21 നെയാണ് വെള്ളറട പോലീസ് അറസ്റ്റു ചെയ്തത്.
കഴിഞ്ഞ ദിവസം രാവിലെയാണ് വീട്ടിൽ ഉറങ്ങിക്കിടന്ന 14 വയസ്സുള്ള പെൺകുട്ടിയെ കാണാതായത്. ഇൻസ്റ്റഗ്രാം വഴി പെൺകുട്ടിയ പരിചയപ്പെട്ട യുവാവ്, വീട്ടിലെത്തി തട്ടിക്കൊണ്ടുപോവുകയായിരുന്നു. വീട്ടുകാരുടെ പരാതിയിൽ കേസെടുത്ത പോലീസ് തമിഴ്‌നാട്ടിലും കേരളത്തിലും വ്യാപക തിരച്ചിൽ നടത്തുകയായിരുന്നു. ഇതിനിടെയാണ് പെൺകുട്ടി പല സ്ഥലങ്ങളിൽ കഴിഞ്ഞ ദിവസം ഒരു യുവാവിനൊപ്പം എത്തിയതായി പോലീസ് കണ്ടെത്തിയത്.
തുടർന്ന് രാത്രിയോടെ പോലീസ് കള്ളിക്കാട്, മൈലക്കര സ്വദേശിയായ ശ്രീരാജിന്റെ വീട്ടിൽ നിന്നും പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. ചോദ്യം ചെയ്യലിലാണ് യുവാവ് ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട ശേഷം പെൺകുട്ടിയെ പ്രാലോഭിപ്പിച്ച് കഴിഞ്ഞ ദിവസം വെളുപ്പിന് തട്ടികൊണ്ടു പോയതാമെന്ന് കണ്ടെത്തിയത്.
ശ്രീരാജ് പെൺകുട്ടികളെ ഇൻസ്റ്റാഗ്രാം വഴിപരിചയപ്പെട്ട ശേഷം പല വാഗ്ദാനങ്ങൾ നൽകി പീഡിപ്പിക്കുക പതിവാണെന്നാണ് പോലീസ് പറയുന്നത്. ഒരു പോക്‌സോ കേസിലും പ്രതിയാണ് ശ്രീരാജ്
Discussion about this post