കൽപ്പറ്റ: പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിന് പിന്നാലെ ആരോപണ വിധേയരായ വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തതിൽ സംഘടനാ നേതാക്കളുടെ ബന്ധുക്കളെ രക്ഷപ്പെടുത്താൻ ശ്രമം. സിദ്ധാർത്ഥനെതിരെ ആൾക്കൂട്ട വിചാരണ നടന്ന ദിവസം ഹോസ്റ്റലിൽ ഉണ്ടായിരുന്ന ഒന്നാം വർഷ വിദ്യാർത്ഥികളുടെ സസ്പെൻഷൻ ഇളവ് ചെയ്തതിന്റെ കൂട്ടത്തിൽ ഉൾപ്പെടുത്തിയാണ് സംഘടനാ നേതാവിന്റെ ബന്ധുക്കളെയും രക്ഷിച്ചെടുക്കാൻ ശ്രമം നടന്നത്.
ഫെബ്രുവരി 17ന് ഹർത്താൽ പ്രഖ്യാപിച്ചപ്പോൾ ഒന്നാം വർഷ വിദ്യാർത്ഥികൾ ഒരു ദിവസത്തേക്ക് ഹോസ്റ്റലിൽ നിന്നിരുന്നു. ഇവർക്ക് സംഭവത്തിൽ നേരിട്ടു പങ്കിലെന്ന് കണ്ട് വൈസ് ചാൻസലർ ഈ വിദ്യാർത്ഥികളെ സംഭവത്തിൽ കുറ്റവിമുക്തരാക്കി. എന്നാൽ അവർക്കൊപ്പം രണ്ടാംവർഷ വിദ്യാർത്ഥികളായ രണ്ടുപേരെ എങ്ങനെ ഉൾക്കൊള്ളിച്ചു എന്നതിലാണ് ഇപ്പോൾ വലിയ വിവാദമുണ്ടായിരിക്കുന്നത്
വെറ്ററിനറി സർവകലാശാലയിൽ ഉന്നത പദവിയുള്ള സംഘടനാ നേതാവിന്റെ ബന്ധുവിനെ രക്ഷിക്കാൻ ഹോസ്റ്റൽ ചുമതലക്കാരനായ അസിസ്റ്റന്റ് വാർഡനെക്കൊണ്ട് വിദ്യാർത്ഥികളുടെ പട്ടിക തിരുത്തിച്ചു എന്നതാണ് നിലവിൽ ലഭ്യമാകുന്ന വിവരം.
ഇതിനെ തുടർന്നാണ് ഗവർണർ ഇടപെട്ടതും വൈസ് ചാൻസിലറോട് കാരണമന്വേഷിച്ചതും സസ്പെൻഷൻ നടപടി പിൻവലിപ്പിച്ചതും
Discussion about this post