തൃശ്ശൂർ: മോഹിനിയാട്ടം പഠിക്കാൻ ആൺകുട്ടികൾക്കും അവസരം നൽകാനുള്ള ആലോചനയുമായി കേരള കലാമണ്ഡലം. ഇതുമായി ബന്ധപ്പെട്ട് ഇന്ന് ചേരുന്ന ഭരണസമിതിയ യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടാകും. നർത്തകൻ ഡോ. ആർഎൽവി രാമകൃഷ്ണനെതിരായ പരാമർശത്തിൽ ചർച്ചകൾ സജീവമായി തുടരുന്നതിനിടെയാണ് ആൺകുട്ടികൾക്കും മോഹിനിയാട്ടം പഠിക്കാൻ കലാമണ്ഡലം അവസരം ഒരുക്കുന്നത്.
കലാണ്ഡലം വിസിയാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം അറിയിച്ചത്. മാറുന്ന കാലത്തെ കലാമണ്ഡലവും അഭിസംബോധന ചെയ്യുമെന്ന് വിസി പറഞ്ഞു. ജെൻട്രൽ ന്യൂട്രലായ അക്കാദമിക സ്ഥാപനമായി കലാമണ്ഡലം നിലനിൽക്കണം. അതാണ് ആഗ്രഹം. അതിനാൽ പെൺകുട്ടികളെ പോലെ ആൺകുട്ടികൾക്കും മോഹിനിയാട്ടം പഠിക്കാൻ അനുമതി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സത്യഭാമയുടെ അധിക്ഷേപ പരാമർശത്തിന് ഇരയായ നർത്തകൻ ആർഎൽവി രാമകൃഷ്ണന് കേരള കലാമണ്ഡലത്തിൽ മോഹിനിയാട്ടം അവതരിപ്പിക്കാൻ അവസരം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കലാമണ്ഡലത്തിന്റെ തീരുമാനം.
എട്ടാം ക്ലാസുമുതൽ പിജി കോഴ്‌സ് വരെ മോഹിനിയാട്ടം പഠിക്കാനുള്ള അവസരം ഇവിടെയുണ്ട്. നിലവിൽ നൂറിലേറെ വിദ്യാർഥിനികളാണ് ഇവിടെയുള്ളത്.
Discussion about this post