കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതില്‍ ആശങ്കയില്ലെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍. താന്‍ പ്രതിയല്ലെന്നാണ് സി.ബി.ഐ കോടതിയില്‍ പറഞ്ഞിട്ടുള്ളത്. എല്ലാം ആര്‍.എസ്.എസിനോട് ചേര്‍ന്നുള്ള രാഷ്ട്രീയ നാടകമാണെന്നും ജയരാജന്‍ പറഞ്ഞു.
അന്വേഷണത്തില്‍ സി.ബി.ഐയുമായി പൂര്‍ണ്ണമായും സഹകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയാണ് ജയരാജന്റെ ജാമ്യാപേക്ഷ തള്ളിയത്. രണ്ടാം വട്ടമാണ് ജാമ്യാപേക്ഷ തള്ളുന്നത്.
Discussion about this post