ന്യൂഡൽഹി: ദേശ വിരുദ്ധ പ്രവർത്തനങ്ങൾക്കായി ചൈനീസ് സ്ഥാപനങ്ങൾ വഴി പണം കൈപ്പറ്റിയ ഇടത് അനുകൂല മാദ്ധ്യമം ന്യൂസ് ക്ലിക്കിനെതിരെ കുറ്റപത്രം സമർപ്പിച്ച് ഡൽഹി പോലീസ്. 1967ലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമത്തിലെ വ്യവസ്ഥകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്
ന്യൂസ്‌ക്ലിക്കിൻ്റെ സ്ഥാപകൻ പ്രബീർ പുർകയസ്ത, കമ്പനി പി പി കെ ന്യൂസ് ക്ലിക്ക് സ്റ്റുഡിയോ പ്രൈവറ്റ് ലിമിറ്റഡ്, എന്നിവയ്‌ക്കെതിരെയാണ് 8000 പേജുള്ള കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. അനവധി മാദ്ധ്യമപ്രവർത്തകരെയും, ഫ്രീലാൻസർമാരെയും ചോദ്യം ചെയ്തതിനെ തുടർന്ന് കഴിഞ്ഞ വർഷം ഒക്ടോബർ മൂന്നിനാണ് ഡൽഹി പോലീസ് പുർക്കയസ്തയെയും ന്യൂസ് ക്ലിക്ക് എച്ച്ആർ മേധാവി അമിത് ചക്രവർത്തിയെയും അറസ്റ്റ് ചെയ്തത്.
ചൈനീസ് പ്രചാരണത്തിന് പണം ലഭിച്ച ആഗോള ശൃംഖലയുടെ ഭാഗമാണ് പോർട്ടൽ എന്ന രീതിയിൽ ന്യൂയോർക്ക് ടൈംസിൽ റിപ്പോർട്ട് പ്രസിദ്ധീകരിച്ച് ദിവസങ്ങൾക്ക് ശേഷമാണ് നടപടിയുണ്ടായത്.
2019ലെ പൊതുതിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ പീപ്പിൾസ് അലയൻസ് ഫോർ ഡെമോക്രസി ആൻഡ് സെക്യുലറിസം എന്ന ഗ്രൂപ്പുമായി പുര്യസ്ഥ ഗൂഢാലോചന നടത്തിയെന്നും, രാജ്യത്തിൻ്റെ പരമാധികാരം തകർക്കാൻ ചൈനയിലെ ഷവോമി, വിവോ തുടങ്ങിയ കമ്പനികൾ ഷെൽ കമ്പനികൾ തുടങ്ങിയെന്നും ഡൽഹി പൊലീസ് വ്യക്തമാക്കി.
Discussion about this post