ഡല്‍ഹി : ആംആദ്മി പാര്‍ട്ടി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭായോഗം ഇന്ന് ചേരും.തെരഞ്ഞെടുപ്പിന് മുമ്പ് സമര്‍പ്പിച്ച എഎപിയുടെ 70 ഇന പ്രകടനപത്രിക നടപ്പാക്കുന്നതിന് ചീഫ്സെക്രട്ടറി സമര്‍പ്പിച്ച മാര്‍ഗരേഖ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അധ്യക്ഷതയില്‍ ചേരുന്ന മന്ത്രിസഭായോഗം പരിശോധിക്കും.വൈദ്യുതി, കുടിവെള്ള നിരക്കുകള്‍ കുറയ്ക്കുന്നതിനാണ് സര്‍ക്കാരിന്റെ പ്രഥമ പരിഗണന.ഇതിനായി ജലബോര്‍ഡുമായി ചര്‍ച്ച നടത്തി.
സ്ത്രീ സുരക്ഷയ്ക്ക് സിസിടിവി ക്യാമറകള്‍, അനധികൃതകോളനികളുടെ വികസനം ഉള്‍പ്പെടെയുളള വാഗ്ദാനങ്ങളും നടപ്പാക്കും. മന്ത്രിസ്ഥാനം ലഭിക്കാത്ത രാഖി ബിര്‍ള,സോംനാഥ് ഭാരതി,ആദര്‍ശ് ശാസ്ത്രി എന്നിവര്‍ക്ക് ചില സുപ്രധാനപദ്ധതികളുടെ ചുമതല നല്‍കുന്നതിന് ഇന്നത്തെ യോഗം തീരുമാനമെടുത്തേക്കും. സൗജന്യവൈഫൈ പദ്ധതിയുടെ ചുമതല ഐടി വിദഗ്ധന്‍ കൂടിയായ ആദര്‍ശ് ശാസ്ത്രിക്കായിരിക്കും നല്‍കുക.സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ച് എല്ലാദിവസവും വാര്‍ത്താസമ്മേളനം നടത്താനും തീരുമാനിച്ചിട്ടുണ്ട്.
Discussion about this post