കൊച്ചി: സരിത എസ്. നായര്‍ ജയിലില്‍ വെച്ച് എഴുതിയ കത്ത് ഹാജരാക്കണമെന്ന് ആവര്‍ത്തിച്ച് സോളാര്‍ കമ്മീഷന്. ക്തത് സ്വകാര്യ രേഖയാണെന്ന സരിതയുടെ വാദം തള്ളിയ കമ്മീഷന് കത്തിന്റെ സ്വകാര്യത ഇപ്പോള്‍ നഷ്ടപ്പെട്ടെന്നും കത്ത് നിര്‍ബന്ധമായും ഹാജരാക്കണമെന്നും നിര്‍ദേശിച്ചു.
സരിതയെ വിസ്തരിക്കണമെന്ന ബിജു രാധാകൃഷ്ണന്റെ അപേക്ഷയും കമ്മീഷന് അംഗീകരിച്ചു. ജനുവരി 27, 28 തീയ്യതികളിലാണ് സരിത ഹാജരാകേണ്ടത്. 28 ന് ബിജു രാധാകൃഷ്ണന് ഹാജരാകാനും കമ്മീഷന് നിര്‍ദ്ദേശിച്ചു. സാക്ഷികളുടെ ഹാജര്‍ സര്‍ക്കാര്‍ ഉറപ്പു വരുത്തണം. സാക്ഷികള്‍ വിട്ടു നിന്നാല്‍ അറസ്റ്റു ചെയ്യാനും കമ്മീഷന് നിര്‍ദ്ദേശമുണ്ട്.
പത്തനംതിട്ട ജയിലില്‍ വെച്ച് എഴുതിയ കത്ത് ഹാജരാക്കണമെന്ന് കമ്മീഷന് മുന്‍പും ആവശ്യപ്പെട്ടിരുന്നു.
Discussion about this post