Monday, July 14, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

ഈ മതവെറിയൻമാരുടെ യഥാർത്ഥ ഉദ്ദേശം മനസിലായപ്പോൾ പരസ്യമായി തള്ളിപ്പറയാൻ ഞാൻ മടി കാണിച്ചിട്ടില്ല; എസ്ഡിപിഐക്കെതിരെ പിസി ജോർജ്

by Brave India Desk
Apr 3, 2024, 02:38 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കോട്ടയം: എസ്ഡിപിഐക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവും പൂഞ്ഞാർ മുൻ എംഎൽെയുമായ പിസി ജോർജ്. ഫേസ്ബുക്കിലൂടെയാണ് വിമർശനം.2016ൽ പരസ്യമായാണ് എസ്ഡിപിഐയുടെ പിന്തുണ സ്വീകരിച്ചതെന്നും, എന്നാൽ യഥാർത്ഥ ഉദ്ദേശം മനസിലായപ്പോൾ തള്ളപ്പറയാനും താൻ മടികാണിച്ചില്ലെന്ന് പി.സി ഫേസ്ബുക്കിൽ കുറിച്ചു. യുഡിഎഫിനും എൽഡിഎഫിനും തന്റേടമുണ്ടെങ്കിൽ എസ്ഡിപിഐയുടെ പിന്തുണ വേണ്ടെന്ന് പരസ്യമായി പറയണമെന്നും പി.സി ജോർജ് വെല്ലുവിളിച്ചു.

നിരോധിത മത തീവ്ര സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ രാഷ്ട്രീയ പതിപ്പാണ് എസ് ഡി പി ഐ എന്നത് എല്ലാ മലയാളികൾക്കും അറിയുന്ന കാര്യമാണ് . ക്രിസ്തിയാനിയോടും ഹിന്ദുവിനോടും അരിയും മലരും കുന്തിരിക്കവും വാങ്ങി കരുതി ഇരിക്കാൻ ഭീഷണി മുഴക്കിയ തീവ്രവാദികൾ .
അവർ ഈ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പരസ്യമായി യു ഡി എഫിന് പിന്തുണ പ്രഖ്യാപിച്ചു . രണ്ട് മണ്ഡലത്തിൽ എൽ ഡി എഫിന് രഹസ്യ പിന്തുണയും . ഇങ്ങനെ ഒരു പരസ്യ പിന്തുണ ലഭിച്ചിട്ടും അതിനെ പരസ്യമായി സ്വീകരിക്കാനോ , തള്ളി പറയാനോ ആർജവം ഇല്ലാതെ രഹസ്യ കച്ചവടം നടത്തുകയാണ് യു ഡി എഫ് .

Stories you may like

കാലിക്കറ്റ് സർവകലാശാലയിൽ സമരങ്ങൾക്ക് നിരോധനം ; ലംഘിച്ചാൽ കർശന നടപടി ഉണ്ടാകുമെന്ന് പോലീസ്

സംസ്ഥാനത്ത് വീണ്ടും നിപ മരണം ; മരിച്ച 58കാരൻ്റെ വീടിന് 3 കിലോമീറ്റർ ചുറ്റളവിൽ പ്രവേശന നിയന്ത്രണം

കഴിഞ്ഞ നിയമസഭയിൽ നൂറു മണ്ഡലത്തിൽ പിന്തുണയും നാൽപതു മണ്ഡലത്തിൽ യു ഡി എഫ് വോട്ട് ചിതറിക്കാൻചിതറിക്കാൻ എസ് ഡി പി ഐ സ്ഥാനാർത്ഥിയെ നിർത്തി അതിൽ മുപ്പതിനാലും ജയിച്ച എൽഡിഎഫിനും മൗനം. രണ്ടായിരത്തിപതിനാറിൽ ഒറ്റയ്ക്കു നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോൾ ഞാൻ പരസ്യമായി പറഞ്ഞു ഏത് ചെകുത്താന്റെയും പിന്തുണ സ്വീകരിക്കുമെന്ന്.ഉടനെ എസ്ഡിപിഐ എന്നെ പിന്തുണച്ചു.ഞാൻ രാത്രിയിലോ , തലയിൽ മുണ്ടു പുതച്ചോ , ഒളിച്ചും പാത്തും അല്ല പിന്തുണ വാങ്ങിയത് .നക്ഷത്ര ചിഹ്നമുള്ള അവരുടെ രക്ത ഹരിത പതാക പരസ്യമായി കയ്യിലേന്തി തന്നെയാണ് പിന്തുണ സ്വീകരിച്ചത്.

എന്നാൽ ഈ മത വെറിയന്മാരുടെ യഥാർത്ഥ ഉദ്ദേശം മനസ്സിലായപ്പോൾ പരസ്യമായി തന്നെ ഇവരെ തള്ളി പറയാനും ഞാൻ മടി കാണിച്ചിട്ടില്ല .
ഈ രാജ്യത്തെ സ്‌നേഹിക്കാത്ത ഒരു തീവ്രവാദിയുടെയും വോട്ട് വേണ്ട എന്നും ഞാൻ പറഞ്ഞത് പരസ്യമായി തന്നെ അതും ഇവന്റെ ഒകെ മൂക്കിന്റെ താഴെ ഈരാറ്റുപേട്ടയിൽ നിന്നുകൊണ്ട് .

യു ഡി എഫിനും എൽ ഡി എഫിനും തന്റെടം ഉണ്ടെങ്കിൽ , സിരകളിൽ ഓടുന്നത് കലർപ്പില്ലാത്ത രക്തം ആണെന് ഉറപ്പുണ്ടെങ്കിൽ മത തീവ്രവാദികളുടെ പിന്തുണ വേണ്ട എന്ന് പരസ്യമായി പറയണം .അല്ലെങ്കിൽ പിന്തുണ പരസ്യമായി സ്വീകരിച്ചു നന്ദി പറയാനുള്ള ചങ്കൂറ്റം കാണിക്കണം .
ഇത് രണ്ടുമല്ലാതെ പകൽ അവരെ എതിർക്കുകയും രാത്രിയിൽ അവിഹിത ബന്ധം പുലർത്തുകയും ചെയുന്ന ഇവരേക്കാൾ മാന്യതയും അന്തസ്സും അഭിസാരികകൾക്കു പോലുമുണ്ട് .
പി സി ജോർജ്

 

Tags: pc georgeSDPI2024 Lok Sabha Election
Share1TweetSendShare

Latest stories from this section

ഡ്രൈവറുമായി അവിഹിതബന്ധം ആരോപിച്ച് കെഎസ്ആർടിസി വനിതാ കണ്ടക്ടറെ സസ്പെൻഡ് ചെയ്തു:വിവാദം

സിനിമാ താരങ്ങൾ സ്ഥിരമായി റിൻസിയെ ബന്ധപ്പെട്ടു,അറിയപ്പെടുന്നത് ഡ്രഗ് ലേഡിയെന്ന്

സെക്രട്ടറിയേറ്റിൽ ഡ്യൂട്ടിക്കിടെ വനിതാപോലീസ് ഉദ്യോഗസ്ഥയ്ക്ക് പാമ്പുകടിയേറ്റു

സിപിഎം ആക്രമണത്തിൽ കാലുകൾ നഷ്ട്ടപെട്ടു :സി സദാനന്ദൻ മാസ്റ്റർ രാജ്യസഭയിലേക്ക്

Discussion about this post

Latest News

യാത്രക്കാരുടെ സുരക്ഷ മുഖ്യം ; 74000 കോച്ചുകളിൽ എഐ സിസിടിവി ക്യാമറകൾ സ്ഥാപിക്കും ; അംഗീകാരം നൽകി കേന്ദ്രസർക്കാർ

ചങ്കൂർ ബാബക്ക് പാക് ഐ‌എസ്‌ഐയുമായും ബന്ധം ; സൗദിയും തുർക്കിയും ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നും എത്തിയത് 500 കോടിയുടെ ഫണ്ട്

അന്തരിച്ച കോട്ട ശ്രീനിവാസ റാവുവിന് ശ്രദ്ധാഞ്ജലിയുമായി ഇന്ത്യ ; ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള പ്രമുഖർ

ഹിന്ദു, ക്രിസ്ത്യൻ പെൺകുട്ടികളെ വശീകരിച്ച് മതം മാറ്റാൻ ആയിരത്തിലധികം മുസ്ലീം പുരുഷന്മാർക്ക് ധനസഹായം നൽകി; ചങ്കൂർ ബാബയ്ക്കെതിരെ കൂടുതൽ തെളിവുകൾ പുറത്ത്

കാലിക്കറ്റ് സർവകലാശാലയിൽ സമരങ്ങൾക്ക് നിരോധനം ; ലംഘിച്ചാൽ കർശന നടപടി ഉണ്ടാകുമെന്ന് പോലീസ്

ഇന്ത്യക്കെതിരെ പ്രയോഗിക്കാൻ വേണ്ടിയല്ല ; പാകിസ്താന്റെ ആണവ പദ്ധതി സമാധാനത്തിനും ദേശീയ പ്രതിരോധത്തിനും മാത്രമെന്ന് ഷെഹ്ബാസ് ഷെരീഫ്

സംസ്ഥാനത്ത് വീണ്ടും നിപ മരണം ; മരിച്ച 58കാരൻ്റെ വീടിന് 3 കിലോമീറ്റർ ചുറ്റളവിൽ പ്രവേശന നിയന്ത്രണം

ഡ്രൈവറുമായി അവിഹിതബന്ധം ആരോപിച്ച് കെഎസ്ആർടിസി വനിതാ കണ്ടക്ടറെ സസ്പെൻഡ് ചെയ്തു:വിവാദം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies