തിരുവനന്തപുരം: പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിന്റെ മരണത്തിൽ സി ബി ഐ അന്വേഷണത്തിന് കേന്ദ്ര സർക്കാർ ഉത്തരവിറക്കി. സിദ്ധാർത്ഥിന്റെ കൊലപാതക കേസിൽ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു. അന്വേഷണം സിബിഐ ഏറ്റെടുക്കാൻ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കണമെന്ന് കോടതി നിർദേശിച്ചു. ഇതേ തുടർന്നാണ് കേന്ദ്ര സർക്കാർ ഇന്നലെ തന്നെ വിജ്ഞാപനം ഇറക്കിയത്.
സിബിഐ അന്വേഷണം വൈകുന്നതിനെതിരെ സിദ്ധാർത്ഥിന്റെ അച്ഛൻ കഴിഞ്ഞ ദിവസം കോടതിയെ സമീപിരുന്നു. സിബിഐ അന്വേഷണം അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുന്നു എന്ന് ജയപ്രകാശ് ആരോപിച്ചിരുന്നു. അന്വേഷണം വേഗത്തിൽ ഏറ്റെടുക്കാൻ നിർദേശം നൽകണമെന്നാണ് കോടതിയിൽ നൽകിയ ഹർജിയിലെ ആവശ്യം.
ഹർജിയിൽ സംസ്ഥാന സർക്കാരിനെ ഹൈക്കോടതി വിമർശിച്ചുകയും ചെയ്തു. എന്തുകൊണ്ടാണ് അന്വേഷണ ഫയലുകൾ കൈമാറാൻ ഇത്രയും കാലതാമസം എടുക്കുന്നത് എന്ന് കോടതി ചോദിച്ചു. കാലതാമസം എടുക്കുന്ന ഓരോ നിമിഷവും വിലപ്പെട്ടതാണ്. പ്രത്യേകിച്ച് കുറ്റവാളികൾക്ക് രക്ഷപ്പടാനുള്ള സഹായമായി ഇത് മാറും എന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
Discussion about this post