കോഴിക്കോട് : ക്രിപ്റ്റോ കറൻസി തട്ടിപ്പ് കേസിൽ എൽഡിഎഫ് കൗൺസിലർ അറസ്റ്റിൽ. 47 കോടിയുടെ ക്രിപ്റ്റോ കറൻസിയാണ് കോഴിക്കോട് എൽഡിഎഫ് കൗൺസിലർ ആയ അഹമ്മദ് ഉനൈസ് തട്ടിയെടുത്തത്. ഹൈദരാബാദ് പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ള കേസിലാണ് അഹമ്മദ് ഉനൈസിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
കോഴിക്കോട് കൊടുവള്ളി നഗരസഭയിലെ പന്ത്രണ്ടാം വാർഡ് കൗൺസിലർ ആണ് അഹമ്മദ് ഉനൈസ്. നാഷണൽ സെക്യുലർ കോൺഫറൻസ് അംഗമാണ്. ഹൈദരാബാദ് പോലീസ് കൊടുവള്ളിയിൽ എത്തിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
Discussion about this post