ന്യൂഡൽഹി: താൻ ബീഫ് കഴിക്കുമെന്ന പ്രചാരണങ്ങൾക്കെതിരെ വിമർശനവുമായി ഹിമാചല പ്രദേശിലെ ബിജെപി സ്ഥാനാർത്ഥി കങ്കണ റണൗത്ത്. ഹിന്ദുവെന്നതിൽ തന്നെ താൻ അഭിമാനിക്കുന്നു. ബീഫ് കഴിക്കുമെന്ന പ്രചാരണം ലജ്ജാവഹമാണൈന്നും കങ്കണ പറഞ്ഞു.
‘ഞാൻ ബീഫോ മറ്റേതെങ്കിലും ചുവന്ന മാംസമോ കഴിക്കാറില്ല. എന്നെക്കുറിച്ച് തികച്ചും അടിസ്ഥാനരഹിതമായ കിംവദന്തികൾ പ്രചരിക്കുന്നതത് ലജ്ജാകരവും അടിസ്ഥാന രഹിതവുമാണ്. ദശാംബ്ദങ്ങളായി ഞാൻ യോഗ, ആയുർവേദ ജീവിതരീതികളെ പിന്തുടരുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇത്തരം തന്ത്രങ്ങളിലൂടെ ഇത്തരം തന്ത്രങ്ങളിലൂടെ എന്റെ പ്രതിച്ഛായ തകർത്താനാവില്ല. എന്റെ ആളുകൾക്ക് എന്നെ അറിയാം. ഞാൻ അഭിമാനമുള്ള ഒരു ഹിന്ദുവാണ്. ആരെയും തെറ്റിദ്ധരിപ്പിക്കാനാവില്ല’- കങ്കണ എക്സിൽ കുറിച്ചു.
മഹാരാഷ്ട്രയിലെ കോൺഗ്രസ് നേതാവ് വിജയ് വാദിത്തിവാരാണ് കങ്കണ ബീഫ് കഴിക്കുമെന്ന ആരോപണം ഉന്നയിച്ചത്. കങ്കണ ബീഫ് കഴിക്കുമെന്നും ഇഷ്ടമാണെന്നും എക്സിൽ എഴുതിയിട്ടുണ്ടെന്നായിരുന്നു കോൺഗ്രസ് നേതാവിന്റെ ആരോപണം. ഇതിനെതിരെ ആയിരുന്നു കങ്കണയുടെ പ്രതികരണം.
Discussion about this post