ഐ ഐ ടി പാലക്കാടിന്റെ ടെക്നോളജി ഇന്നോവേഷൻ ഫൌണ്ടേഷനും (TECHIN), ഗ്ലോബൽ സാനിറ്റേഷൻ സെൻറർ ഓഫ് എക്സ്സലെൻസും (GSCOE) ചേർന്നു വനിതാ സംരംഭകർക്കായി ഒരു ഓൺലൈൻ പിച്ച് ഇവൻറ് സംഘടിപ്പിക്കുന്നു. ജല സംരക്ഷണം, മലിനീകരണ നിയന്ത്രണം & ശുചിത്വം (WaSH) എന്നീ മേഖലകളിൽ നൂതന ആശയങ്ങൾ ഉള്ള വനിതാ സംരംഭകരിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. തിരഞ്ഞെടുക്കുന്ന വനിതാ സംരംഭകർക്കു 20 ലക്ഷം രൂപ വരെ ഗ്രാൻ്റ് ലഭിക്കുന്നതായിരിക്കും.
സ്ത്രീകൾക്കിടയിലുള്ള സംരംഭകത്വ സാധ്യതകൾ വർദ്ധിപ്പിക്കാനായി ലക്ഷ്യമിടുന്നതാണ് ഈ ഇവന്റ്. മികച്ചതും ശോഭനമായതുമായ ഒരു ഭാവി ഓരോ വനിതാ സംരംഭകർക്കും നൽകാനായി ഇതുവഴി സാധിക്കുന്നതാണ്.
അപേക്ഷിക്കാനുള്ള അവസാന തീയതി: 20 April 2024. കൂടുതൽ വിശദാംശങ്ങൾക്കും ഓൺലൈൻ അപേക്ഷ സമർപ്പിക്കാനും ഈ വെബ്സൈറ്റ് സന്ദർശിക്കുക: https://techin-iitpkd.org/samavesh/ ഇമെയിൽ: [email protected] Ph: 8848875281.
Discussion about this post