ഭോപ്പാൽ; രാഹുൽ ഗാന്ധി സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ ഇന്ധം തീർന്നതിനെ തുടർന്ന് തുടർയാത്ര മുടങ്ങിയതായി വിവരം. ഇന്ധം തീർന്നതിനെ തുടർന്ന് മദ്ധ്യപ്രദേശിലെ ഷാഹ്‌ദോളിൽ തന്നെ തുടരുകയായിരുന്നു രാഹുലും കൂട്ടരും. സംഭവത്തിൽ കോൺഗ്രസിനെ പരിഹസിച്ച് മുൻമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശിവരാജ് ചൗഹാൻ രംഗത്തെത്തി.
തന്റെ ഹെലികോപ്റ്ററിൽ ഇന്ധനം തീർന്നതിനാൽ പറന്നുയരാൻ കഴിയില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഹെലികോപ്റ്ററിന്റേതല്ല ഇന്ധനം തീർന്നത് കോൺഗ്രസിന്റേതാണെന്ന് ശിവരാജ് ചൗഹാൻ പരിഹസിച്ചു.
അതേസമയം മോശം കാലാവസ്ഥ കാരണം ഷാഹ്ദോളിലെ രാഹുലിന്റെ ഹെലികോപ്റ്ററിന് പറന്നുയരാനായില്ലെന്നും ജബൽപൂരിലേക്ക് പോകേണ്ടതായിരുന്നു രാഹുലെന്നും കോൺഗ്രസ് അധ്യക്ഷൻ ജിതു പട്വാരി മാദ്ധ്യമങ്ങളോട് പറഞ്ഞു.











