കണ്ണൂർ: കണ്ണൂർ ചെമ്പൻതൊട്ടിയിൽ ‘കേരള സ്‌റ്റോറി’ പ്രദർശിപ്പിച്ച് കെസിവൈഎം. സിനിമ പ്രദശിപ്പിക്കില്ലെന്ന് തലശേരി അതിരൂപത വ്യക്തമാക്കിയിരുന്നു. ഇതിനെ മറികടന്നാണ് കെസിവൈഎം ജില്ലയൽ ‘കേരള സ്‌റ്റോറി’ പ്രദർശിപ്പിച്ചത്.
ചെമ്പൻതോട്ടി സെന്റ് ജോർജ് പള്ളി പാരിഷ് ഹാളിൽ ഇന്നലൈ രാത്രി എട്ട് മണിക്കായിരുന്നു പ്രദർശനം. നിരവധി കെസിവൈഎം പ്രവർത്തകർ സിനിമ കാണാനായി എത്തിയിരുന്നു.
ചിത്രം പ്രദർശിപ്പിച്ച ഇടുക്കി അതിരൂപതയ്ക്ക് പിന്തുണയുമായി ചാണ്ടി ഉമ്മൻ എംഎൽഎ രംഗത്ത് വന്നിരുന്നു. ‘കേരള സ്‌റ്റോറി’ പ്രദർശിപ്പിക്കാനുള്ള സ്വാതന്ത്ര്യം സഭയ്ക്കുണ്ട്. ഏത് സ്വീകരിക്കണമെന്ന് ജനങ്ങളാണ് തീരുമാനിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Discussion about this post