ചെന്നൈ : പരമ്പരാഗത വേഷമണിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്‌നാട്ടിൽ. സംസ്ഥാനത്തെ ജനങ്ങൾക്ക് പുതുവത്സാശംസകളും നേർന്നു. തമിഴ് ജനതയോട് തമിഴ് ഭാഷയിൽ വണക്കം പറഞ്ഞ് കൊണ്ടാണ് അദ്ദേഹം സംസാരം ആരംഭിച്ചത്. കൂടുതലായി തമിഴ് സംസാരിക്കാൻ കഴിയാത്തതിൽ ക്ഷമ ചോദിക്കുകയും ചെയ്തു. തമിഴ്നാട്ടിലെ വെല്ലൂരിൽ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
നമ്മുടെ പുതുവത്സരം ഏപ്രിൽ 14 ന് തുടങ്ങുന്നു. നിങ്ങൾക്ക് എല്ലാവർക്കും എന്റെ പുതുവത്സരാംശംസകൾ . എന്നും സന്തോഷത്തോടെ കഴിയാൻ സാധിക്കട്ടെ എന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ മുഖ്യമന്ത്രി എംകെ സ്റ്റാലിനെതിരെ ആഞ്ഞടിക്കുകയും ചെയ്തു. ഡിഎംകെയുടെ കുടുംബ രാഷട്രീയം കാരണം തമിഴ്‌നാട്ടിലെ യുവാക്കൾക്ക് മുന്നോട്ട് പോകാൻ അവസരം ലഭിക്കുന്നില്ല. രാജ്യത്തെ വിഭജിച്ച് ഭരിക്കാനാണ് ഡിഎംകെ ലക്ഷ്യമിടുന്നത്. ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ തമ്മിലടിപ്പിക്കാൻ ശ്രമിക്കുന്നു എന്നും അദ്ദേഹം വിമർശിച്ചു.
തമിഴ്‌നാട്ടിൽ എൻഡിഎയ്ക്ക് മികച്ച പിന്തുണയാണ് ലഭിക്കുന്നത്. വെല്ലൂർ നാട് പുതിയ ചരിത്രം സൃഷടിക്കാൻ ഒരുങ്ങുകയാണ്. ഏക് ബാർ ഫിർ മോദി ( വീണ്ടും വരും മോദി സർക്കാർ ) എന്നാണ് തമിഴ്‌നാട് മുഴുവൻ പറയുന്നത് എന്നും അദ്ദേഹം പറഞ്ഞു.








