ചണ്ഡീഗഢ് : ഹരിയാനയിൽ സ്കൂൾ ബസ് മറിഞ്ഞ് 6 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം . 15 കുട്ടികൾക്ക് പരിക്കേറ്റു. ഹരിയാനയിലെ ഉൾഹാനിയിലാണ് സംഭവം. ജിഎൽ പബ്ലിക് സ്കൂളിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. അവധിക്കാല ക്ലാസുകൾക്കായി സ്കൂളിലേക്ക് പോകും വഴിയായിരുന്നു അപകടം. ബസിൽ 40 ഓളം കുട്ടികളുണ്ടായിരുന്നു.
ഇന്ന് രാവിലെയായിരുന്നു സംഭവം.സ്കൂൾ ബസ് ഓവർടേക്ക് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു. അപകടസമയത്ത് ഡ്രൈവർ മദ്യലഹരിയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
പരിക്കേറ്റ 15 വിദ്യാർത്ഥികളെ പ്രദേശത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. അപകട കാരണം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
ബസിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റിന്റെ കാലാവധി ആറ് വർഷം മുമ്പ് അവസാനിച്ചതായി ഔദ്യോഗിക രേഖകൾ വ്യക്തമാക്കുന്നു.
Discussion about this post