കോട്ടയം : ഇടതു സ്ഥാനർത്ഥിയുടെ സ്വീകരണ പരിപാടിയിൽ പങ്കെടുക്കാൻ തൊഴിലുറപ്പ് തൊഴിലാളികൾക്ക് നിർദേശം . കോട്ടയം വിജയപുരത്താണ് സംഭവം. തോമസ് ചാഴികാടന്റെ പ്രചാരണ സ്വീകരണത്തിനു പോകാനാണ് തൊഴിലുറപ്പ് തൊഴിലാളികളോട് പറഞ്ഞിരുന്നത്. വിജയപുരത്തെ ഒമ്പതാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾക്കാണ് നിർദ്ദേശം കിട്ടിയത്.
ഇടതു സ്ഥാനർത്ഥി തോമസ് ചാഴികാടനെ സ്വീകരിക്കാൻ തൊഴിലുറപ്പ് തൊഴിലാളികൾ എല്ലാവരും പങ്കെടുക്കണം. അതിനാൽ പണിക്ക് കയറേണ്ട . ജോലിക്ക് കയറിയെന്ന് രേഖപ്പെടുത്തിയതിനുശേഷം പ്രചാരണത്തിന് പോകാനാണ് തൊഴിലാളികൾക്ക് മേറ്റ് നിർദേശം നൽകിയിരുന്നത്. എന്നാൽ മെമ്പർ പറഞ്ഞത് താൻ അനുസരിക്കുക മാത്രമാണ് ചെയ്തത് എന്ന് മേറ്റിന്റെ ചുമതലയുള്ള ജ്യോതി പറഞ്ഞു.
അതേസമയം, നിർദേശം നൽകിയെങ്കിലും തൊഴിലാളികളെല്ലാം ജോലിക്ക് ഹാജരായെന്നും സ്വീകരണ യോഗത്തിന് പോയിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. തൊഴിലുറപ്പ് തൊഴിലാളികളെ ജോലിക്ക് കയറിയതിനുശേഷം പരിപാടികൾക്ക് പങ്കെടുപ്പിക്കുന്നത് സ്ഥിരം കഴ്ചയായി മാറുകയാണ് . സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് കോൺഗ്രസ് അറിയിച്ചു.
Discussion about this post