പാലക്കാട് : വിഷുവിന് മുൻപായി പാലക്കാട് ഭാരത് അരി എത്തിയെങ്കിലും വിതരണം ചെയ്യാനായില്ല. എൽഡിഎഫ് പ്രവർത്തകർ തടഞ്ഞതിനെ തുടർന്നാണ് ഭാരത് അരി വിതരണം മുടങ്ങിയത്. ഭാരത് അരിയുടെ വിതരണം തിരഞ്ഞെടുപ്പ് ചട്ടലംഘനം ആണെന്നാണ് എൽഡിഎഫ് ആരോപിക്കുന്നത്.
വ്യാഴാഴ്ച രാവിലെ ആയിരുന്നു പാലക്കാട് ഭാരത് അരിയുമായി വന്ന വാഹനം തടഞ്ഞത്. ലോറിയിൽ വിതരണത്തിന് എത്തിച്ച അരി എൽഡിഎഫ് പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന് വിതരണം നിർത്തിവയ്ക്കുകയായിരുന്നു. ഭാരത് അരി വിതരണത്തെക്കുറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് മലമ്പുഴ എംഎൽഎ ആയ എ പ്രഭാകരൻ വ്യക്തമാക്കി.
Discussion about this post