ആലപ്പുഴ : ബധിരയും മൂകയുമായ 10 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമം. ആലപ്പുഴ മാന്നാർ ആണ് സംഭവം നടന്നത്. സംഭവത്തിൽ പ്രതിയായ പശ്ചിമബംഗാൾ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ വാടകയ്ക്ക് താമസിച്ചിരുന്ന വീടിന്റെ തൊട്ടടുത്ത വീട്ടിലെ പെൺകുട്ടിയ്ക്ക് നേരെയാണ് പീഡനശ്രമം ഉണ്ടായത്.
പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടർന്ന് മാന്നാർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പശ്ചിമബംഗാൾ സ്വദേശിയായ ബിപുൽ സർക്കാർ എന്ന 24 വയസ്സുകാരനാണ് അറസ്റ്റിൽ ആയിരിക്കുന്നത്. ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം നടന്നത്. മാന്നാർ പോലീസ് ഇൻസ്പെക്ടർ ബി രാജേന്ദ്രൻ പിള്ള, എസ് ഐ സനീഷ് ടി എസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ദിനീഷ് ബാബു, സിപിഒ ബിജോഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.








