റാഞ്ചി: രാമനവമി ഘോഷയാത്രയ്ക്കിടെ ആക്രമണം നടത്താനുള്ള മതതീവ്രവാദികളുടെ പദ്ധതി പൊളിച്ചടുക്കി പോലീസ്. പരിശോധനയിൽ ആക്രമണത്തിനായി വീടുകളിലെ ടെറസിന് മുകളിൽ സൂക്ഷിച്ചിരുന്ന കല്ലുകളും മറ്റ് ആയുധങ്ങളും കണ്ടെടുത്തു. ബുധനാഴ്ചയാണ് രാമനവമി.
മുൻ വർഷങ്ങളിൽ ഘോഷയാത്രയ്ക്കിടെ അക്രമ സംഭവങ്ങൾ ഉണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പോലീസ് പരിശോധന നടത്തിയത്. മെയ്ൻ റോഡ്, ലേയ്ക്ക് റോഡ്, ഹിന്ദ് പീദി റോഡ് എന്നിവിടങ്ങളിലെ വീടുകളിലാണ് പരിശോധന നടത്തിയത്. കല്ലുകൾ, മണ്ണെണ്ണ നിറച്ച കുപ്പികൾ, പട്ടിക കഷ്ണങ്ങൾ, ഇരുമ്പു വടികൾ എന്നിവയാണ് കണ്ടെടുത്തത്. ഇവ സൂക്ഷിച്ച വീടുകളിലെ ഉടമസ്ഥർക്ക് പോലീസ് നോട്ടീസ് നൽകിയിട്ടുണ്ട്.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് പോലീസ് സുരക്ഷ ശക്തമാക്കി. ഡ്രോൺ ഉൾപ്പെടെ ഉപയോഗിച്ചുള്ള നിരീക്ഷണം പോലീസ് നടത്തുന്നുണ്ട്. ഇതിനിടെയും ടെറസുകൾക്ക് മുകളിൽ സൂക്ഷിച്ച കല്ലുകളും മറ്റും കണ്ടെടുത്തിട്ടുണ്ട്. പ്രദേശത്ത് പോലീസ് വിന്യസിച്ചിട്ടുണ്ട്. വാഹന പരിശോധനയും രാത്രി കാല പട്രോളിംഗും ശക്തമാക്കിയതായി പോലീസ് അറിയിച്ചു.
Discussion about this post