ഡല്‍ഹി: പത്താന്‍കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഗുര്‍ദാസ്പൂര്‍ മുന്‍ എസ്.പി സല്‍വീന്ദര്‍ സിങ്ങിന്റെ വീട്ടില്‍ എന്‍.ഐ.എ റെയ്ഡ്. സല്‍വീന്ദറിന്റെ സുഹൃത്ത് രാജേഷ് വര്‍മ്മയുടെയും പാചകക്കാരന്‍ മദന്‍ ഗോപാലിന്റെയും വീട്ടിലടക്കം പഞ്ചാബിലെ ആറിടങ്ങളിലാണ് റെയ്ഡ്.
ഗുരുദാസ് പൂരിലെ നാല് സ്ഥലത്തും അമൃത് സറിലെ രണ്ടിടത്തുമാണ് റെയ്ഡ്. കഴിഞ്ഞ ദിവസം സല്‍വിന്ദര്‍ സിങിനെ നുണപരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. ആക്രമണവുമായി ബന്ധപ്പെട്ട് സല്‍വീന്ദര്‍ സിങ് നല്കിയ മൊഴിയില്‍ വൈരുധ്യം കണ്ടതിനെത്തുടര്‍ന്നാണ് നുണ പരിശോധനയ്ക്ക് വിധേയനാക്കിയത്.
സല്‍വീന്ദറിനെ പെരുമാറ്റ പരിശോധന ഉള്‍പ്പെടെയുള്ള ശാസ്ത്രീയ പരിശോധനകള്‍ക്ക് നാളെ വിധേയനാക്കും. തന്റെ കാര്‍ തട്ടിയെടുത്താണ് തീവ്രവാദികള്‍ ആക്രമണത്തിനായി എത്തിയതെന്നാണ് സല്‍വീന്ദര്‍ അന്വേഷണ ഉദ്യോഗസ്ഥരോട് ആവര്‍ത്തിക്കുന്നത്. സല്‍വീന്ദര്‍ സിങ്, സുഹൃത്ത് രാജേഷ് വര്‍മ, പാചകക്കാരന്‍ മദന്‍ഗോപാല്‍ എന്നിവരെ തീവ്രവാദികള്‍ പഠാന്‍കോട്ടിലെ ഇന്ത്യപാക് അതിര്‍ത്തിപ്രദേശത്തുനിന്ന് തട്ടിക്കൊണ്ടുപോയെന്നാണ് മൊഴി നല്കിയത്.
എന്നാല്‍, അതിര്‍ത്തി പ്രദേശത്ത് അര്‍ധരാത്രിയില്‍ സല്‍വീന്ദര്‍ സിങ് എന്തിനുപോയി, നാലു മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നതെന്തിന് തുടങ്ങിയ സംശയങ്ങള്‍ക്ക് സല്‍വീന്ദര്‍ ഉത്തരം നല്കിയിട്ടില്ല. അന്താരാഷ്ട്ര മയക്കുമരുന്നുകടത്ത് സംഘവുമായി സല്‍വീന്ദറിനുള്ള ബന്ധത്തെക്കുറിച്ചും വ്യക്തത വരുത്തേണ്ടതുണ്ട്.
Discussion about this post